സെവാഗ്‌ ഒന്നാമന്‍

Imageദുബായ്‌: രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ടെസ്റ്റ്‌ റാങ്കിങ്ങില്‍ ഇന്ത്യന്‍ വെടിക്കെട്ട്‌ ഓപ്പണിംഗ്‌ ബാറ്റ്സ്മാന്‍ വീരേണ്ടര്‍ സേവാഗ്‌ ഒന്നാം സ്ഥാനത്തെത്തി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടെസ്റ്റ്‌ പരമ്പരയിലെ മികവാര്‍ന്ന പ്രകടനമാണ്‌ സേവാഗിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്‌. ഒന്നാം സ്ഥാനത്തായിരുന്ന ഗൗതം ഗംഭീര്‍ നാലു സ്ഥാനം ഇറങ്ങി അഞ്ചാം സ്ഥാനത്തായി. കഴിഞ്ഞ രണ്ട്‌ പരമ്പരകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകാതിരുന്നതാണ്‌ ഗംഭീറിന്റെ റാങ്ക്‌ ഇടിവിന്‌ കാരണം. ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച്‌ പരമ്പരയിലെ താരമായ ഹാഷിം ആംലയാണ്‌ രണ്ടാം സ്ഥാനത്ത്‌. എട്ടു സ്ഥാനങ്ങളാണ്‌ അംല കയറിയത്‌. ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍മാരായ മഹേള ജയവര്‍ധനയും കുമാര്‍ സംഗക്കാരയുമാണ്‌ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls