സബര്‍മതിയും അകലെയല്ല

Imageഡോ. എം.എസ്‌. ജയപ്രകാശ്‌

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരെ ആദരിച്ച ന്യൂസിലാന്‍ഡിലെ സിഖ്‌ ഗുരുദ്വാര നടപടി വിവാദമായിരിക്കുന്നു എന്ന വാര്‍ത്തയാണ്‌ ഈ പ്രതികരണത്തിന്‌ ആധാരം.

1984 ഒക്ടോബര്‍ 31ന്‌ ഇന്ദിരാഗാന്ധിയെ വെടിവെച്ച്‌ വീഴ്ത്തിയ സിഖ്‌ അംഗരക്ഷകരായ സത്‌വന്ത്‌ സിങ്ങിന്റെയും ബീന്ത്‌ സിങ്ങിന്റെയും ഛായാചിത്രങ്ങള്‍ ഗുരുദ്വാരയുടെ ചുമരില്‍ തൂക്കി അവരെ 'രക്തസാക്ഷി സഹോദരങ്ങള്‍' എന്നുവിശേഷിപ്പിച്ച നടപടിയാണ്‌ വിവാദമായിരിക്കുന്നത്‌.
ന്യൂസിലാന്‍ഡിലെ വലിയ സിഖ്‌ ദേവാലയമായ മനുകോ ഗുരുദ്വാരയുടെ ചുവരിലാണ്‌ സിഖ്‌ വിശ്വാസത്തിനായി ജീവന്‍ ത്വജിച്ചവര്‍ക്കൊപ്പം ഇന്ദിരായുടെ ഘാതകരുടെയും ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. ദേവാലയത്തില്‍ നിന്ന്‌ ഈ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്ന ആവശ്യവുമായി ഇന്ത്യക്കാര്‍ രംഗത്തുവന്നതായി വാര്‍ത്തയില്‍ കാണുന്നു. സിഖ്‌ മതവിശ്വാസികള്‍ക്കിടയില്‍ ഇതിനെപ്പറ്റി അഭിപ്രായഭിന്നതയുള്ളതായും വാര്‍ത്തയുണ്ട്‌. പാവം സിഖുകാര്‍! ഇന്ത്യക്കാര്‍ എന്തറിഞ്ഞു വിഭോ!


ഇന്ദിരാഗാന്ധിയുടെ ഘാതകരുടെ ചിത്രം ആദരിക്കപ്പെടുന്നത്‌ ഇന്ത്യക്കാര്‍ക്ക്‌ സഹിക്കാനാവാത്ത കാര്യം തന്നെ. എന്നാല്‍ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ഘാതകരില്‍ ഒരുവനായ വി.ഡി സവാര്‍ക്കരുടെ ചിത്രം ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചുവരില്‍ തൂക്കിയിരുന്നതില്‍ പ്രതിഷേധമില്ലാത്തവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങളെനോക്കി കൊഞ്ഞനംകുത്തുന്നത്‌ വിരോധാഭാസവും ലജ്ജാകരവുമാണ്‌. ന്യൂസിലാന്‍ഡിലെ ഇന്ത്യക്കാര്‍ ആദ്യം പ്രതികരിക്കേണ്ടത്‌ ഈ വൈരുധ്യത്തെപ്പറ്റിയാണ്‌.
രാഷ്ട്രപിതാവിന്റെ ഘാതകരെ ആദരിക്കുകയും ഇന്ദിരാഘാതകര്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ്‌ ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന ഫാസിസ്റ്റ്‌ മനോനിലയുടെ വക്രതയെയും വൈകൃതത്തെയുമാണ്‌ കാത്തിരിക്കുന്നത്‌.


രാജസ്ഥാന്‍ ഹൈക്കോടതിക്ക്‌ മുന്നില്‍ മനുവിന്റെ (മനുസ്മൃതിയുടെ കര്‍ത്താവ്‌) പ്രതിമ വെച്ചിരിക്കുന്നവര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍ അതിശയിക്കാനില്ല. ഗുരുദ്വാരയില്‍ പ്രതിഷേധത്തിന്റെ മണിമുഴക്കുന്നവര്‍ സബര്‍മതി അകലെയല്ല എന്നറിയുക. ഹേ റാം.!!

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls