ഒരു ഹ്യൂമന്‍ മാനിഫെസ്റ്റോ

Imageഇ.വി ശ്രീധരന്‍

കലയുടെ സൃഷ്ടിയും ആസ്വാദനവും മനുഷ്യന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമാണ്‌. ജീവിതത്തില്‍ നിന്നനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ രാജഭരണങ്ങളും സാമ്രാജ്യത്വശക്തികളുമൊക്കെ കലയുടെ സൃഷ്ടിയില്‍നിന്ന്‌ മനുഷ്യന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്‌ വിലങ്ങുകള്‍ വെക്കാറുണ്ട്‌.

വിലങ്ങുകളും വിലങ്ങുകള്‍ പൊട്ടിച്ചെറിയലും മനുഷ്യചരിത്രത്തിലാകെയും കലയ്ക്കുമേല്‍ പ്രവര്‍ത്തിച്ച ഒരു പ്രകൃതിനിയമം തന്നെയാണ്‌.
വിലക്കപ്പെടുന്നതും എതിര്‍ക്കപ്പെടുന്നതും ഒരു കലാസൃഷ്ടിയിലെ പ്രമേയമോ വീക്ഷണമോ ദുര്‍വ്യാഖ്യാനമോ ചരിത്രനിഷേധമോ അസത്യമോ ഒക്കെയായിരിക്കും. വിഖ്യാത ഹിന്ദിനടനായ ഷാറൂഖ്‌ ഖാന്‍ നായകനായഭിനയിച്ച 'മൈ നെയിം ഈസ്‌ ഖാന്‍' എന്ന സിനിമയ്ക്കുനേരെ ശിവസേന ഇളക്കിവിട്ട അക്രമാസക്തമായ കയ്യേറ്റത്തിന്‌ സിനിമയുടേതായ കാരണങ്ങളൊന്നും തന്നെയില്ല. ഷാറൂഖ്‌ ഖാന്‍ എന്ന മനുഷ്യനാണ്‌ പ്രശ്നം. അദ്ദേഹം ഒരു മുസ്ലിം ആയതാണ്‌ പ്രശ്നം. അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്തെ പൗരനായതുകൊണ്ട്‌ തന്റെ ഒരഭിപ്രായം പുറത്തുപറഞ്ഞുപോയി.

 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ്‌ കളിക്കാരെക്കൂടി പങ്കെടുപ്പിക്കണമെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. അങ്ങനെ പറഞ്ഞതുകൊണ്ട്‌ ശിവസേനയുടെ മുമ്പില്‍ ഷാറൂഖ്‌ ഖാന്‍ പാകിസ്ഥാന്‍ സ്നേഹിയായിപ്പോയി. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ സിനിമ മുംബൈക്കാരും ഇന്ത്യക്കാരും കാണണ്ട. ഇന്ത്യയില്‍ ആ സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ പറഞ്ഞത്‌ തിരിച്ചെടുത്ത്‌ ബാല്‍താക്കറെയോടു മാപ്പ്‌ പറയണം. ഭീഷണിപ്പെടുത്തി ഒരു മാപ്പ്‌ കൈവശമാക്കുകയെന്നതു മാത്രമായിരുന്നു ബാല്‍താക്കറെയുടെ ആവശ്യം. മഹാരാഷ്ട്ര സംസ്ഥാനത്തും മുംബൈ മഹാനഗരത്തിലും ബാലാ സാഹേബിന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചു കിട്ടുക.

 

ഷാറൂഖ്ഖാന്‍ തന്റെ മനുഷ്യത്വത്തെയും അഭിപ്രായ സ്വാതന്ത്ര്യം എന്ന ജന്മാവകാശത്തെയും അടിയറവെയ്ക്കാതെ ശിവസേനയുടെ മറാത്തി ഹുങ്കിനു മുമ്പില്‍ അയഞ്ഞുകൊടുത്തു. ബാല്‍താക്കറെയും മകനും അതൊന്നും പോരായിരുന്നു. സിനിമയ്ക്കു മുമ്പില്‍ തിയറ്ററുകള്‍ പ്രതിരോധിച്ചു. മാതൃരാജ്യത്തോടുള്ള സ്നേഹം നിറവേറ്റാനായി ചോരയൊഴുക്കാന്‍ തീരുമാനിച്ചു. ബാല്‍താക്കറെ തന്റെ ശിവസേനാക്കുഞ്ഞുങ്ങളെ ആയുധങ്ങള്‍ നല്‍കി തെരുവിലിറക്കിവിട്ടു. അവര്‍ കലാപം എന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊരുങ്ങി. താക്കറെയുടെ ഈ കലാപകാരികള്‍ക്ക്‌ മഹാരാഷ്ട്ര സര്‍ക്കാര്‍ തടവറ കാണിച്ചുകൊടുത്തു. മുഖ്യമന്ത്രിയും സര്‍ക്കാരും ജനങ്ങളും സിനിമയോടൊപ്പം നിന്നു. തിയറ്ററുകള്‍ പിന്‍വലിയാന്‍ തുടങ്ങുമ്പോള്‍ പിന്‍ബലമായി നിന്നു.

 

മുഖ്യമന്ത്രി അശോക്‌ ചവാനടക്കമുള്ള മഹാരാഷ്ട്രയിലെ മന്ത്രിമാര്‍ ജനങ്ങളോടൊപ്പമിരുന്നു സിനിമ കണ്ടു. രണ്ട്‌ ദിവസംകൊണ്ട്‌ സിനിമ ഇന്ത്യയിലാകെയും പല വിദേശ രാജ്യങ്ങളിലുമെത്തി. ഇന്ത്യയില്‍ കാണിക്കുന്നതിനുമുമ്പ്‌ ബര്‍ലിന്‍ ഫെസ്റ്റിവലില്‍ സിനിമ എത്തി. ഇന്ത്യയില്‍നിന്ന്‌ ആദ്യദിവസം തന്നെ 25 ലക്ഷം രൂപ കിട്ടി. ഇന്ത്യയിലും ലോകത്തും ഈ സിനിമ ചര്‍ച്ചാവിഷയമാകും.
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls