| ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാക് പ്രദേശത്ത് 42 ഭീകര ക്യാംപുകള്‍: എ കെ ആന്റണി |
|
ഇത്തരം 42 ഭീകര ക്യാംപുകളെക്കുറിച്ച് എല്ലാവര്ക്കും അറിയാവുന്നതാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പ്രസ്ഥുത ക്യാംപുകളെല്ലാം സജീവമാണെന്നും നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചിട്ടുണ്ടെന്നും പറഞ്ഞ പ്രതിരോധ മന്ത്രി ഇതു തന്നെയാണ് ഇന്ത്യയുടെ പ്രധാന ആശങ്കയെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-പാക് സെക്രട്ടറി തല ചര്‍ച്ചകളില്‍ മുഖ്യ വിഷയവും ഇതുതന്നെയായിരിക്കുമെന്നും ആന്റണി വ്യക്തമാക്കി. ഗോവയിലെ പനാജിയില്‍ മിഗ് 29 യുദ്ധവിമാനം ഔദ്യോഗികമായി നാവിക സേനയ്ക്ക് കൈമാറുന്ന ചടങ്ങുകള്‍ക്കിടയില്‍ തന്നെ സമീപിച്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തില്‍ സെക്രട്ടറിതല ചര്‍ച്ചകള്‍ എത്രത്തോളം വിജയിക്കുമെന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് തുടര്‍ന്നുള്ള എല്ലാ നീക്കങ്ങളും സെക്രട്ടറി തല ചര്‍ച്ചയുടെ ഫലത്തിനനുസരിച്ചായിരിക്കുമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. പാകിസ്ഥാനുമായി ചര്‍ച്ചയാകാമെന്ന് തീരുമാനിച്ചത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. ചര്‍ച്ചയാകുന്നതില്‍ പന്തികേടൊന്നുമില്ല. എന്നാല്‍ ചര്‍ച്ചകളുടെ ഫലമെന്താകുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ആന്റണി പറഞ്ഞു. വരുന്ന 25നാണ് ഇന്ത്യ-പാക് സെക്രട്ടറിതല ചര്‍ച്ച ന്യൂഡല്‍ഹിയില്‍ നടക്കുക.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

പനാജി: പാകിസ്ഥാനില്‍ സജീവമായി പ്രവര്‍ത്തക്കുന്ന തീവ്രവാദി ക്യാംപുകള്‍ ഇന്ത്യയെ സംബന്ധിച്ച് പ്രധാന പ്രശ്നംതന്നെയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തിയോട് അടുത്തുള്ള പാക് പ്രദേശങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 
-°C 