| ഉസ്മാനിയ സര്‍വകലാശാലയില്‍ സൈന്യം തുടരണം: സുപ്രീം കോടതി |
|
സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കണം സൈന്യം പ്രവര്‍ത്തിക്കേണ്ടത്. ക്യാമ്പസിനുള്ളില്‍ ഒരുതരത്തിലുള്ള പെരുമാറ്റക്കേടും അര്‍ധസൈന്യത്തില്‍നിന്ന് ഉണ്ടാവാന്‍ പാടില്ലെന്ന് ജസ്റ്റിസുമാരായ ജി.എസ് സിങ്ങ്‌വിയും ടി.എസ് താക്കൂറും അടങ്ങുന്ന ബഞ്ച് വിധിച്ചു. ഈ കാര്യവും സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഉറപ്പുവരുത്തണം. സര്‍വകലാശാല കാമ്പസില്‍നിന്നും സൈന്യത്തെ പിന്‍വലിക്കണമെന്ന ഉത്തരവ് പതിനാറിനാണ് ആന്ധ്ര ഹൈക്കോടതി പുറപ്പെടുവിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് ആന്ധ്ര സര്‍ക്കാര്‍ വ്യാഴാഴ്ച സുപ്രീംകോടതിയെ സമീപിച്ചത്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ന്യൂഡല്‍ഹി: തെലങ്കാന പ്രക്ഷോഭത്തിന്റെ കേന്ദ്രവേദിയായ ഉസ്മാനിയ സര്‍വകലാശാലയില്‍ അര്‍ധസൈനിക വിഭാഗം തുടരണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ആന്ധ്രപ്രദേശ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിര്‍ദ്ദേശം. 
-°C 