|
ദലൈലാമ ഒബാമ കൂടിക്കാഴ്ച ഇന്ന് |
|
വാഷിങ്ങ്ടണ്‍: ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഇന്നു കൂടിക്കാഴ്ച നടത്തും. ചൈനയുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്താന്‍ ഒബാമ തീരുമാനിച്ചത്.
വൈറ്റ് ഹൗസിലെ മേപ്പിള്‍ റൂമിലാണ് കൂടിക്കാഴ്ച. ടിബറ്റ് വിഷയത്തില്‍ ചൈനയുമായുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒബാമ ദലൈലാമയോട് ആവശ്യപ്പെടുമെന്നാണ് സൂചന. ടിബറ്റിനെ ചൈനയുടെ ഭാഗമായാണു കാണുന്നതെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ദലൈലാമയുമായി ഒബാമ കൂടിക്കാഴ്ച നടത്തരുതെന്നും അങ്ങനെയുണ്ടായാല്‍ അതു യുഎസ്- ചൈന ബന്ധത്തെ ബാധിക്കുമെന്നും ചൈന പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനെ അവഗണിച്ചാണ് അമേരിക്കയുടെ നടപടി. |