വിവാഹധൂര്‍ത്ത്‌ ഒഴിവാക്കപ്പെടണം

വിവാഹധൂര്‍ത്ത്‌ ഒഴിവാക്കുന്നതിന്‌ പിണറായി വിജയന്റെ മകന്റെ വിവാഹവേള ഒരു നല്ല വഴികാട്ടിയാണ്‌. ആയിരക്കണക്കിന്‌ വിരുന്നുകാരെ ഊട്ടാന്‍ സദ്യ വിളമ്പുന്നതിനുപകരം വന്നവര്‍ക്കെല്ലാം ഒരു ഗ്ലാസ്‌ പായസം നല്‍കിയത്‌ നന്നായി.

നായനാരുടെ മകന്റെ കല്യാണത്തിന്‌, ശരീരം മുഴുവന്‍ സ്വര്‍ണ്ണാഭരണ വിഭൂഷിതയായി വന്ന മരുമകളുടെ ഫോട്ടോ, പത്രങ്ങളില്‍ വന്നതും, അതിന്റെ പേരില്‍ പി.ബിയില്‍നിന്നും നായനാര്‍ക്ക്‌ ശകാരം കേള്‍ക്കേണ്ടി വന്നതും പിണറായി വിജയന്‍ മറന്നിട്ടുണ്ടാവില്ല. എന്തായാലും വന്‍ സദ്യ ഒരുക്കുന്നതിനുപകരം, വി.വി.ഐ.പികള്‍ വന്നാലും, ഒരു ഗ്ലാസ്‌ പായസമോ, ചായയോ നല്‍കി സല്‍ക്കരിക്കുന്നത്‌ നല്ലൊരു കീഴ്‌വഴക്കം തന്നെ.
അതുപോലെ കല്യാണത്തിന്‌ ക്ഷണിക്കപ്പെട്ടവര്‍ വിവാഹസ്ഥലത്തേക്ക്‌ സ്വന്തം വാഹനത്തിലോ, പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ടിലോ യാത്ര ചെയ്യുന്ന വിധത്തിലായിരിക്കണം ക്ഷണക്കത്തടിക്കേണ്ടത്‌. അപ്പോള്‍പ്പിന്നെ വിവാഹപാര്‍ട്ടിക്കായി അനേകം വാഹനങ്ങളോടുന്നതും അതുമൂലമുള്ള നാഷണല്‍ വെയ്സ്റ്റും ഒഴിവാക്കാം.


എത്ര പണക്കാരനായാലും ഒരു വിവാഹത്തിന്‌ പത്ത്‌ പവനില്‍ കൂടുതല്‍ സ്വര്‍ണ്ണമുപയോഗിക്കരുതെന്ന്‌ സര്‍ക്കാര്‍ വ്യവസ്ഥവയ്ക്കണം. മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളുടേയും നികുതിയടച്ച രശീതിയും അത്‌ വാങ്ങാനുപയോഗിച്ച പണത്തിന്റെ വരവുചെലവുകണക്കും കൃത്യമായി വിവാഹ രജിസ്ട്രാര്‍ക്ക്‌ സമര്‍പ്പിക്കാന്‍ നിയമമുണ്ടായാല്‍, 'തേങ്ങയുടയ്ക്കുന്നതിനുപകരം ചിരട്ടയുടക്കാന്‍' കഷ്ടപ്പെടുന്ന പാവങ്ങള്‍ക്ക്‌ ഒരത്താണിയാകും പുതിയ നിര്‍ദ്ദേശങ്ങള്‍.

ശങ്കരനാരായണന്‍
തിരുവാഴിയോട്‌

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls