ശാസ്ത്ര സാഹിത്യപരിഷത്തിനെ കാണാനില്ല...

സെയിലന്റ്‌ വാലി ജലവൈദ്യുത പദ്ധതി ആലോചിച്ചപ്പോഴും താപവൈദ്യുതനിലയം ചര്‍ച്ച ചെയ്തപ്പോഴുമെല്ലാം പരിസ്ഥിതിയുടെ പേരില്‍ ഉറഞ്ഞുതുള്ളിയവരാണു ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍.

സെയിലന്റുവാലി പദ്ധതി നടത്തിയാല്‍ ഏതാനും വനം വെള്ളത്തിലാകും. അതോടെ സിംഹവാലന്‍ കുരങ്ങുകള്‍ക്കു നാശം സംഭവിക്കും. അതോടെ ഈ കൊച്ചുകേരളം നശിക്കും എന്നെല്ലാം പറഞ്ഞവര്‍ മനോഹരമായ അതിരപ്പിള്ളി വെള്ളച്ചാട്ടവും അതോടുചേര്‍ന്ന വനമേഖലയും നശിക്കുന്ന അതിരപ്പിള്ളി പദ്ധതിക്കെതിരായി മിണ്ടുന്നില്ല. അത്തരം ഒരു പ്രസ്ഥാനത്തിന്റെ പൊടിപോലും ഇടതുപക്ഷം ഭരിക്കുമ്പോള്‍ കാണാറില്ല.ഈ ഭരണം മാറിയാല്‍ പരിസ്ഥിതി പ്രവര്‍ത്തകരും ബുദ്ധിജീവികളും, മനുഷ്യാവകാശ പ്രവര്‍ത്തകരും എല്ലാം വാള്‍ പോസ്റ്ററുകളും പ്ലാകാര്‍ഡുകളുമായി രംഗത്തിറങ്ങും. അവരെല്ലാം ഇന്നു വാല്മീകത്തിലാണ്‌. പുറത്തുവരാന്‍ 2011 വരെ കാത്തിരിക്കണം. കഷ്ടം.
കെ.ആര്‍. ഗോപാലകൃഷ്ണന്‍
കോട്ടുവള്ളി

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls