|
പ്രശസ്ത ഗാനരചയിതാവ് ഗുല്‍ഷന്‍ ഭാവ്രെ അന്തരിച്ചു |
|
മുംബൈ: പ്രമുഖ ഹിന്ദി സിനിമാ ഗാനരചയിതാവ് ഗുല്‍ഷന്‍ ഭാവ്രെ(72) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ പാലി ഹില്‍ വസതിയില്‍വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.
മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ജെ.ജെ ആശുപത്രിയ്ക്ക് നല്‍കും. നീണ്ട 54 വര്‍ഷത്തെ സംഗീത സിനിമാ ജീവിതത്തില്‍ 25ഓളം ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സഞ്ചീറിലെ യാരീഹേ ഇമാന്‍........., ഉപ്കാറിലെ മേരി ദേശ് കി ധര്‍തി.......... എന്നിവയാണ് അദ്ദേഹം രചിച്ച പ്രശസ്ത ഗാനങ്ങള്‍. അതില്‍ യാരീഹേ......... എന്ന ഗാനത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ ഷെയ്ഖുപുരയിലാണ് അദ്ദേഹം ജനിച്ചത്. തുടര്‍ന്ന് ഇന്ത്യ പാക്ക് വിഭജനത്തെ തുടര്‍ന്ന് അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്ടമായി. |