|
അല്‍ഖ്വയ്ദ ഭീഷണി കാര്യമാക്കുന്നില്ലെന്ന് ന്യൂസിലന്റ് |
|
വെല്ലിംഗ്ടണ്‍: ഇന്ത്യ സന്ദര്‍ശിയ്ക്കുന്ന വിദേശ കായികതാരങ്ങള്‍ക്കെതിരായ ഭീഷണി തങ്ങള്‍ കാര്യമായെടുക്കുന്നില്ലെന്ന് ന്യൂസിലന്‍ഡ്. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് ന്യൊാസെലന്‍ഡ് ഹോക്കി അധികൃതര്‍ വ്യക്തമാക്കി.
25 അംഗ ഹോക്കി ടീം അടുത്ത തിങ്കളാഴ്ച ഇന്ത്യയിലേക്ക് പുറപ്പെടുമെന്ന് ഹോക്കി ന്യൂസിലന്‍ഡ് സി.ഇ.ഒ ഹിലരി പൂലെ അറിയിച്ചു.അല്‍ഖായിദ ഭീഷണിയെക്കുറിച്ച് ന്യൂസിലന്‍ഡിലെ വിദേശകാര്യ മന്ത്രാലയവുമായും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഓസ്ട്രേലിയ, ഇംഗ്ലണ്ട്, കാനഡ എന്നീ ടീമുകളുടെ സുരക്ഷാ ഉപദേഷ്ടാക്കളുമായും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യലേക്ക് യാത്ര ചെയ്യുന്നതില്‍ പ്രശ്നം കാണുന്നില്ലെന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഹിലരി പൂലെ പറഞ്ഞു. ഈ മാസം 28നാണ് ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റ് ആരംഭിയ്ക്കുന്നത്. പതിനെട്ടു വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഹോക്കി ലോകകപ്പിന് ആഥിത്യം വഹിക്കുന്നത്. ന്യസിലന്‍ഡ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, കാനഡ എന്നീ ടീമുകള്‍ക്ക് പുറമെ പാക്കിസ്ഥാന്‍, കൊറിയ, ജര്‍മനി, അര്‍ജന്റീന, നെതര്‍ലന്‍ഡ്, സ്പെയിന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. |