| ഡബിള്‍സിലും സാനിയയ്ക്ക് തോല്‍വി |
|
ഏഴാം സീഡ് സാനിയ- സ്പെയിനിന്റെ വിര്‍ജീനിയ റുവാനോ പാസ്ക്കലിനെ ആദ്യ റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് അണ്‍സീഡഡ് ചൈനയുടെ ജി സെങ്ങും യങ്ങ് ജാന്‍ ചാനും തോല്‍പ്പിച്ചു. സ്കോര്‍: 3-6, 3-6. മല്‍സരത്തിനിടെ കൈകുഴയിലെ പരുക്ക് സാനിയയെ അലട്ടുന്നുണ്ടായിരുന്നു. നേരത്തെ സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ സ്പെയിനിന്റെ അനാബല്‍ മെഡിന് ഗാരിഗസ് 3-6, 4-6 ന് സാനിയയെ പരാജയപ്പെടുത്തിയിരുന്നു.
സീസണില്‍ ഇതിനകം മല്‍സരിച്ച അഞ്ച് ടൂര്‍ണമെന്റുകളില്‍ ഒന്നില്‍ മാത്രമാണ് സാനിയ ആദ്യ റൗണ്ട് പിന്നിട്ടത്. ഓക്ക്ലന്‍ഡില്‍ രണ്ടാം റൗണ്ടിലെത്തിയ സാനിയ പക്ഷെ ഹൊബാര്‍ട്ട്, ഓസ്ട്രേലിയന്‍ ഓപ്പണ്‍, പട്ടായ, ദുബായ് എന്നിവിടങ്ങളില്‍ ആദ്യ റൗണ്ടിലെ മടങ്ങി. ദുബായില്‍ സിംഗിള്‍സില്‍ തോറ്റതിന് പിന്നാലെ ഡബിള്‍സിലും സാനിയയ്ക്ക് ആദ്യ റൗണ്ടില്‍ പരാജയം നേരിട്ടു. ഡബിള്‍സില്‍ മൂന്നു സ്ഥാനം താഴോട്ടിറങ്ങി സാനിയ 36 ല്‍ എത്തി. പുരുഷന്‍മാരുടെ സിംഗിള്‍സില്‍ സോമദേവ് ദേവ് വര്‍മ്മന്‍ 141-ാം സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ പ്രകാശ് അമൃത്‌രാജ് മൂന്നു പടി ഇടിഞ്ഞ് 226 ല്‍ എത്തി. ഡബിള്‍സില്‍ ലിയാണ്ടര്‍ പേസും മഹേഷ് ഭൂപതിയും യഥാക്രമം ഏഴ്, എട്ട് സ്ഥാനങ്ങളില്‍ തുടരുന്നു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ലോക റാങ്കിങ്ങില്‍ വന്‍ ഇടിവ്
-°C 