|
ഏകദിന പരമ്പര; യൂസഫ് പത്താന്‍ ടീമില്‍ |
|
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മല്‍സര ഏകദിന പരമ്പരയിലെ ആദ്യ രണ്ട് പോരാട്ടങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍ റൗണ്ടര്‍ യൂസഫ് പത്താനും പേസ് ബൗളര്‍ പ്രവീണ്‍ കുമാറും തിരിച്ചെത്തി.
സഹോദരിയുടെ വിവാഹം മൂലം പിന്‍മാറിയ ഹര്‍ഭജന്‍ സിങ്ങിനു പകരം തമിഴ്‌നാട് ഓഫ് സ്പിന്നര്‍ ആര്‍.അശ്വിന്‍ ടീമിലെത്തി. പരുക്കിനെത്തുടര്‍ന്ന് ഓപ്പണിങ് ബാറ്റ്സ്മാന്‍ ഗൗതം ഗംഭീറിനെ ഒഴിവാക്കി. ബംഗ്ലാദേശ് പര്യടനത്തില്‍ പരുക്കേറ്റ യുവരാജ് സിംഗ് നേരത്തെ തന്നെ ഒഴിവായിരുന്നു. എന്നാല്‍ ശ്രീശാന്തിനെ പരിഗണിച്ചില്ല. 21നാണ് പരമ്പര തുടങ്ങുന്നത്. ടീം: എം.എസ്.ധോനി(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേണ്ടര്‍ സേവാഗ്, വിരാട് കോഹ്ലി, ദിനേഷ് കാര്‍ത്തിക്, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, സഹീര്‍ ഖാന്‍, ആഷിഷ് നെഹ്‌റ, സുഗീപ് ത്യാഗി, പ്രവീണ്‍ കുമാര്‍, അഭിഷേക് നായര്‍, യൂസഫ് പത്താന്‍, അമിത് മിശ്ര. |