ചര്‍ച്ചയ്ക്കായി യു.എന്‍ പ്രതിനിധി മ്യാന്‍മറില്‍

Imageയംഗൂണ്‍: മനുഷ്യാവകാശ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി യു.എന്‍ പ്രതിനിധി മ്യാന്‍മറിലെത്തി.

യു.എന്‍ മനുഷ്യാവകാശ സമിതി അംഗമായ തോമസ്‌ ക്വിന്റാനയാണ്‌ അഞ്ചുദിവസ സന്ദര്‍ശനത്തിനായി യംഗൂണ്‍ വിമാാ‍വളത്തിലെത്തിയത്‌.
തടവിലുള്ള മ്യാന്‍മര്‍ പ്രതിപക്ഷനേതാവ്‌ ഓങ്ങ്സാന്‍ സൂച്ചിയുമായി ക്വിന്റാന ചര്‍ച്ചനടത്തും. ഇതിനു മുന്നോടിയായി സൂച്ചിയുടെ പാര്‍ട്ടിയായ ദേശീയ ജനാധിപത്യ ലീഗ്‌ (എന്‍.എല്‍.ഡി) അഭിഭാഷകരുമായും സൂച്ചിയുടെ െ‍കെകാര്യംചെയ്യുന്ന ജുഡീഷ്യല്‍ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്ന്‌ ക്വിന്റാന പറഞ്ഞു.യു.എന്‍ പ്രതിനിധിയുമായി നാല്‌ അഭിഭാഷകര്‍ ചര്‍ച്ചനടത്തുമെന്നു പാര്‍ട്ടി വക്താവ്‌ ന്യാന്‍വിന്‍ വ്യക്തമാക്കി.


മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെയും ക്വിന്റാന ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്‌.30 വര്‍ഷത്തിനു ശേഷം ഈവര്‍ഷം തിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ മ്യാന്‍മറിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു മുന്നോടിയായാണു സന്ദര്‍ശനം.എന്നാല്‍ പട്ടാള ഭരണാധികാരി ജനറല്‍ താന്‍ഷിയുമായി കൂടിക്കാഴ്ച നടത്താനിടയില്ലെന്നാണു വിവരം.യു.എന്‍ പ്രതിനിധിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി പ്രതിപക്ഷ ഉപനേതാവിനെ ജയില്‍മോചിതനാക്കി. എന്‍.എല്‍.ഡി നേതാവായ ടിന്‍ ഓയെയാണ്‌ ഏഴുവര്‍ഷത്തെ തടവിനു ശേഷം വിട്ടയച്ചത്‌. 2003ല്‍ അറസ്റ്റിലായ ഓ വീട്ടുതടങ്കലിലായിരുന്നു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls