താലിബാന്‍ നേതാവ്‌ പാകിസ്ഥാനില്‍ പിടിയിലായെന്ന്‌ അമേരിക്ക

Imageവാഷിംഗ്ടണ്‍: താലിബാന്റ ഉന്നത കമാന്‍ഡര്‍ മുല്ല അബ്ദുള്‍ ഗാനി ബരദാര്‍ പാകിസ്ഥാനില്‍ പിടിയിലായതായി അമേരിക്കന്‍ അധികൃതര്‍.

പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ അമേരിക്കയുടെയും പാകിസ്ഥാന്റെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ റെയിഡിലാണ്‌ ഇയാളെ അറസ്റ്റു ചെയ്തത്‌. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തുന്ന പോരാട്ടം താലിബാന്‍ നേതാവിന്റെ അറസ്റ്റോടെ ദുര്‍ബലപ്പെടുമെന്നാണ്‌ കരുതുന്നത്‌. താലിബാനെതിരെയുള്ള പോരാട്ടത്തില്‍ സുപ്രധാനമായ നേട്ടമാണിതെന്ന്‌ യു എസ്‌ ഉന്നത ഉദ്യോഗസ്ഥന്‍ വാഷിംഗ്ടണില്‍ വാര്‍ത്താലേഖകരോട്‌ പറഞ്ഞു. എന്നിരുന്നാലും സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളിലൂടെ തിരിച്ചടിക്കാനുള്ള അവരുടെ കഴിവിനെ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മറ്റൊരു യു എസ്‌ ഉന്നത ഉദ്യോഗസ്ഥനും ബരദാറിന്റെ അറസ്റ്റ്‌ സ്ഥിരീകരിച്ചു. എന്നാല്‍ പാകിസ്ഥാനി സുരക്ഷാ ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റ്‌ ചെയ്യപ്പെട്ട ബരാദര്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന്‌ സ്ഥിരീകരിച്ചെങ്കിലും കൂടുതലായി ഒന്നും പ്രതികരിക്കാന്‍ തയ്യാറായില്ല. അതിനിടെ ബരദാറിന്റെ അറസ്റ്റ്‌ അഫ്ഗാന്‍ താലിബാന്‍ നിഷേധിച്ചിട്ടുണ്ട്‌. താലിബാന്റെ ശക്തികേന്ദ്രങ്ങളില്‍ യു.എസ്‌ -നാറ്റോ സംയുക്തസേന ശക്തമായ ആക്രമണമാണ്‌ നടത്തുന്നത്‌.
അഫ്ഗാനിസ്ഫാനില്‍ നാറ്റോ സൈനിക നടപടിയെ തുടര്‍ന്ന്‌ പാകിസ്ഥാനിലേക്ക്‌ പാലായനം ചെയ്യുന്നവരെ പിടികൂടുന്നുണ്ടെന്നും വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും പാക്‌ അഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്ക്‌ വെളിപ്പെടുത്തി. പാകിസ്ഥാന്‍ സഹരിക്കുന്നതിന്റെ തെളിവാണ്‌ താലിബാന്‍ നേതാവിന്റെ അറസ്റ്റ്‌ സൂചിപ്പിക്കുന്നത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls