|
ഇന്ത്യയിലേയ്ക്ക് കായിക താരങ്ങളെ അയയ്ക്കരുതെന്ന് അല്‍ഖ്വയ്ദ ഭീഷണി |
|
ഇസ്ലാമാബാദ്: ഇന്ത്യയില്‍ നടക്കുന്ന പ്രധാന കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് കളിക്കാരെ അയയ്ക്കരുതെന്ന് മറ്റ് രാജ്യങ്ങളോട് അല്‍ഖ്വയ്ദയുടെ താക്കീദ്. താക്കീത് മറികടന്ന് ഇന്ത്യയിലെത്തിയാല്‍ തിരിച്ചടി നേരിടുമെന്നും ഭീഷണിയുണ്ട്.
പാക് അധീന കാശ്മീര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത്തുള്‍ ജിഹാദ് അല്‍ഇസ്ലാമിയുടെ കമാന്‍ഡറും മുന്‍ പാക്കിസ്ഥാന്‍ കമാന്‍ഡോയുമായ ഇല്യാസ് കാശ്മീരിയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഐപിഎല്ലിലും കോമണ്‍വെല്‍ത്തിലും ഹോക്കി ലോകകപ്പിലും കായികതാരങ്ങളെ അയയ്ക്കരുതെന്നാണ് അല്‍ഖൊയിദ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഹോക്കി ലോകകപ്പും കോമണ്‍വെല്‍ത്ത് ഗെയിംസും നടക്കുന്ന ഡല്‍ഹിയുടെ സുരക്ഷ അവലോകനം ചെയ്യാന്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം പ്രത്യേക യോഗം വൈകിട്ട് ചേരും. |