| ജീവകാരുണ്യം ചെയ്താല്‍ മര്‍ദ്ദിക്കുന്ന പൊലീസ് |
|
പൊലീസിന്റെ വിക്രിയകളില്‍ മനംമടുത്ത് സി.പി.എമ്മുകാരനായ എം.എല്‍.എ ആഭ്യന്തരമന്ത്രിക്ക് പരാതിക്കത്ത് നല്‍കുന്നു. 'ജനകീയ പൊലീസ്' എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. രാജ്യത്തെ ഏറ്റവും മികച്ച പൊലീസും ഇതാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെടുന്നു.
എന്നാല്‍ ജനങ്ങളോട് ഭരണകൂടം പ്രകടിപ്പിക്കുന്ന മമതയും താല്‍പര്യവും പൊലീസുകാരിലൂടെ പ്രതൃക്ഷപ്പെടുകയാണെന്ന് വേണം കരുതാന്‍. കായംകുളത്ത് കഴിഞ്ഞദിവസമുണ്ടായ ഒരു ദാരുണസംഭവം തന്നെ പരിശോധിക്കുക. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ചികിത്സിക്കുകയും സഹായിക്കുകയും ചെയ്ത ഒരു ഡോക്ടറെ സ്ഥലത്തെ സബ് ഇന്‍സ്പെക്ടറും പൊലീസുകാരും കൂടി ക്രൂരമായി മര്‍ദ്ദിക്കുകയും രാത്രി നടുറോഡില്‍ വലിച്ചിഴയ്ക്കുകയും പൊലീസ് സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുപോയി കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റവരെ സഹായിക്കാനും ചികിത്സിക്കാനും താന്‍ ആരാണെന്ന ഭാവത്തിലായിരുന്നു കായംകുളം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ അശോക് കുമാറിന്റെയും സംഘത്തിന്റെയും പെരുമാറ്റം.
പരിക്കേറ്റവരെയെല്ലാം തന്റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമചികിത്സ നല്‍കി. ഗുരുതരാവസ്ഥയില്‍ ആയവരെ വിദഗ്ധ ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യമുള്ള മറ്റൊരാശുപത്രിയിലേക്ക് ഡോക്ടര്‍ സ്വന്തം വാഹനത്തില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴാണ് സ്ഥലത്തെ പൊലീസ് സബ് ഇന്‍സ്പെക്ടറും കൂട്ടരും അവിടെയെത്തിയത്. പടയൊഴിഞ്ഞ പടക്കളത്തില്‍ രക്തദാഹികളായി എത്തുന്ന കഴുകനെപ്പോലെയായിരുന്നു പിന്നീട് പൊലീസിന്റെ വിളയാട്ടം. പരിക്കേറ്റ് നിലവിളിക്കുന്നവരെ വാഹനം തടഞ്ഞ് പൊലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങി. ഡോക്ടര്‍ ഇറങ്ങി കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് എസ്.ഐ അദ്ദേഹത്തെ പിടിച്ചുതള്ളിയതും കൂടെയുള്ളവര്‍ മര്‍ദ്ദിച്ചതും. ഡോക്ടറെ റോഡിലൂടെ വലിച്ചിഴച്ച് പൊലീസ് ജീപ്പ്പിലേക്ക് എറിഞ്ഞു. തടയാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരെയും ഡോക്ടറുടെ ഭാര്യയെയും മര്‍ദ്ദിച്ചു. പൊലീസ് സ്റ്റേഷനില്‍ കൊണ്ടുചെന്നശേഷം മദ്യപിച്ച് വാഹനമോടിച്ചു എന്ന കുറ്റം ചുമത്തി ഡോക്ടറുടെ പേരില്‍ കള്ളക്കേസെടുക്കാനായി ശ്രമം.
പൊലീസിലെ സസ്പെന്‍ഷന്‍ നടപടിയുടെ സുഖം സ്വകാര്യമായി പൊലീസുകാരോട് ചോദിച്ചാലറിയാം. ജോലിചെയ്യാതെ വീട്ടിലിരുന്ന് സുഖമായി സബ്സിസ്റ്റന്‍സ് അലവന്‍സ് വാങ്ങി ജീവിക്കാം. അതൊരു ശിക്ഷയല്ല. ജീവകാരുണ്യപരമായി ഉദാരമനസ്കതയോടെ പ്രവര്‍ത്തിച്ച ഡോക്ടറെ അഭിനന്ദിക്കാന്‍ ബാധ്യസ്ഥനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഏതോ മുന്‍വൈരാഗ്യം തീര്‍ക്കാന്‍ അവസരം ലഭിച്ച ആവേശത്തില്‍ ക്രൂരമൃഗത്തെപ്പോലെ ഡോക്ടര്‍ക്കുമേല്‍ ചാടിവീഴുകയായിരുന്നു. കാക്കിയണിഞ്ഞ ഇത്തരം സാമൂഹികവിരുദ്ധര്‍ പൊലീസിന് എന്നും കളങ്കമാണ്. നിയമസഭാംഗമായ മാര്‍ക്സിസ്റ്റുകാരന്‍ ശിവന്‍കുട്ടി പൊലീസിനെക്കുറിച്ച് സര്‍ക്കാരിന് നല്‍കിയ പരാതിയേക്കാള്‍ പൈശാചികമാണ് കേരളത്തിലെ പൊലീസിന്റെ അവസ്ഥയെന്ന് കായംകുളം സംഭവം തെളിയിക്കുന്നു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കേരളത്തിലെ പൊലീസുകാരെക്കൊണ്ട് നാട്ടുകാര്‍ സ്വൈര്യംകെടുകയാണ്. ഹെല്‍മെറ്റ് വേട്ടയെന്ന പേരില്‍ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാനെന്ന പേരില്‍ നല്ല സമരിയാക്കാരെപ്പോലും നീചമായി മര്‍ദ്ദിക്കുന്നു. 
-°C 