ഇറാനെതിരെ പിന്തുണ തേടി ഹിലാരിയുടെ ഗള്‍ഫ്‌ പര്യടനം

Imageദോഹ: ഉപരോധ ഭീഷണിക്കിടയിലും ആണവപദ്ധതികളുമായി മുമ്പോട്ടുനീങ്ങുന്ന ഇറാനെതിരേ നയതന്ത്രപിന്തുണ തേടി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റന്‍ അറബ്‌ രാഷ്ട്രങ്ങളില്‍ പര്യടനം നടത്തുന്നു.

മൂന്നുദിവസത്തെ ഗള്‍ഫ്‌ സന്ദര്‍ശനത്തിനിടെ ഹിലാരി ഇന്നലെ ഖത്തറിലെത്തി. ഇവിടെ നടക്കുന്ന യു.എസ്‌-ഇസ്ലാമിക്‌ വേള്‍ഡ്‌ ഫോറത്തിന്റെ വാര്‍ഷിക പരിപാടിയില്‍ സംബന്ധിക്കും. പരിപാടിയില്‍ സംബന്ധിക്കാനെത്തുന്ന തുര്‍ക്കി പ്രധാനമന്ത്രി റജബ്‌ ത്വയ്യിബ്‌ ഉര്‍ദുഗാനുമായി ഹിലാരി കൂടിക്കാഴ്ച നടത്തും. പിന്നീട്‌ സൗദി അറേബ്യയില്‍ അബ്ദുല്ല രാജാവുമായും മന്ത്രിമാരുമായും ചര്‍ച്ച നടത്തുമെന്നും വിദേശകാര്യസെക്രട്ടറിയുടെ ഓഫിസ്‌ വൃത്തങ്ങള്‍ പറഞ്ഞു.
ഇറാനെതിരേ ഉപരോധമേര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്ന ചൈനയെ സ്വാധീനിക്കാനാണ്‌ ഹിലാരിയുടെ സൗദി സന്ദര്‍ശനം. ചൈനയുമായുള്ള സൗദിയുടെ വര്‍ധിച്ചുവരുന്ന വ്യാപാരപങ്കാളിത്തവും ഉഭയകക്ഷിബന്ധവും ഉപയോഗപ്പെടുത്തി തീരുമാനം പുനഃപരിശോധിപ്പിക്കാനാണ്‌ യു.എസ്‌ ഉദ്ദേശ്യം.

 

ഇറാന്റെ സമാധാനാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള യുറേനിയം സമ്പുഷ്ടീകരണം അംഗീകരിക്കാത്ത യു.എസ്‌, യു.എന്‍ ഉപരോധം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്‌. എന്നാല്‍, രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈന പിന്തുണക്കാതിരുന്നാല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ സാധിക്കില്ല.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls