ബല്‍ജിയത്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 20 മരണം

Imageബ്രസല്‍സ്‌: ബ്രസല്‍സ്‌ നഗരപ്രാന്തത്തിലെ തിരക്കേറിയ റെയില്‍വേ റൂട്ടില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച്‌ 20 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.

ബ്യൂസിന്‍ചെന്‍ സ്റ്റേഷനു സമീപം ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചയ്ക്ക്‌ ഒരു മണിയോടെയായിരുന്നു അപകടം. കനത്ത മൂടല്‍ മഞ്ഞുള്ള കാലാവസ്ഥയിലാണ്‌ അപകടമുണ്ടായത്‌. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. മരണ സംഖ്യം ഇനിയും ഉയരാനാണ്‌ സാധ്യതയെന്ന്‌ അധികൃതര്‍ സൂചിപ്പിച്ചു. നേര്‍ക്കുനേരെയുള്ള കൂട്ടിയിടിയില്‍ രണ്ട്‌ ട്രെയിനുകളുടെയും മുന്‍നിര ബോഗികള്‍ തകര്‍ന്നു. അപകട കാരണം വ്യക്തമായിട്ടില്ല. കൂട്ടിയിടിയെ തുടര്‍ന്ന്‌ റെയില്‍ പാളത്തില്‍ നിന്ന്‌ ഉയര്‍ന്നു പൊങ്ങിയ ബോഗികള്‍ ഇടിച്ച്‌ റെയില്‍ വൈദ്യുത ലൈനുകള്‍ തകര്‍ന്നതിനാല്‍ ഈ മേഖലയിലെ റെയില്‍ ഗതാഗതം തടസ്സപ്പെട്ടു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls