|
അമേരിക്കയില്‍ അദ്ധ്യാപക നടത്തിയ വെടിവയ്പ്പില്‍ മൂന്ന് മരണം |
|
വാഷിങ്ങ്ടണ്‍: അമേരിക്കയിലെ അലബാമ സര്‍വകലാശാലയില്‍ അദ്ധ്യാപിക നടത്തിയ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ പ്രൊഫസര്‍ അടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ രണ്ടുപേര്‍ക്ക് അതിഗുരുതരമായി പരിക്കേറ്റു.
ഔദ്യോഗിക കലാവധി നീട്ടിക്കൊടുക്കാത്തതിനെ തുടര്‍ന്ന് അദ്ധ്യാപികയായ ആമി ഫിലിപ്പാണ് വെടിവയ്പ്പ് നടത്തിയത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് സര്‍വകലാശാല പോലീസ് വളഞ്ഞു. ജീവശാസ്ത്ര വിഭാഗത്തിലെ അധ്യാപകയായിരുന്നു ഇവര്‍. ജീവശാസ്ത്ര വിഭാഗത്തിന്റെ യോഗത്തില്‍ പങ്കെടുത്ത ശേഷം ഉടനെയായിരുന്നു വെടിവയ്പ്പ്. യോഗത്തിന് ശേഷം തനിക്കു കാലവധി നീട്ടിക്കിട്ടില്ലെന്നു അറിഞ്ഞപ്പോഴാണ് ഇവര്‍ വെടിവയ്പ്പ് നടത്തിയത്. ബയോളജിക്കല്‍ സയന്‍ ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മനായ ഗോപി പോദിലയാണ് മരിച്ച ഇന്ത്യക്കാരന്‍. പ്രൊഫസര്‍മാരായ മരിയ ഡേവിസ്, ആഡ്രിയല്‍ ജോണ്‍സണ്‍ എന്നിവരാണ് മരിച്ച രണ്ടുപേര്‍. |