ഇന്ദിരാ ഗാന്ധിയുടെ ഘാതകരെ ആരാധിയ്ക്കാനുള്ള തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധം

Imageവെല്ലിങ്ങ്ടണ്‍: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരെ ആരാധിക്കാനുള്ള ന്യൂസിലന്‍ഡിലെ സിഖ്‌ ക്ഷേത്ര ഭാരവാഹികളുടെ തീരുമാനം വിവാദത്തിലേയ്ക്ക്‌.

ഇന്ദിര ഗാന്ധിയുടെ ഘാതകരായ സത്വന്ത്‌ സിങ്ങ്‌, ബിയാന്ത്‌ സിങ്ങ്‌, ഘേര്‍ സിങ്ങ്‌ എന്നിവരുടെ ചിത്രം സ്ഥാപിയ്ക്കാനാണ്‌ അധികൃതരുടെ തീരുമാനമെന്ന്‌ വീക്കന്‍ഡ്‌ ഹെറാള്‍ഡ്‌ റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ തീരുമാനം ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിലാകെ അസ്വസ്ഥതയും ആശങ്കയും പടര്‍ത്തിയിട്ടുണ്ട്‌. ഈ തീരുമാനത്തിനെതിരെ വിവിധയിടങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ വന്‍ പ്രതിഷേധവുമായെത്തിയിട്ടുണ്ട്‌. തീവ്രവാദിയെ ആരാധിക്കണമെന്നുള്ളത്‌ വ്യക്തിപരമായ തീരുമാനമാണ്‌. പക്ഷെ, ഒരു പൊതുസ്ഥലത്ത്‌ ചിത്രം സ്ഥാപിച്ചു ആരാധന നടത്തുന്നതു ശരിയായ നടപടിയല്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നതായും ന്യൂസിലന്‍ഡ്‌ ഇന്ത്യന്‍ സെന്‍ട്രല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വീര്‍ ഖര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മതത്തിനു വേണ്ടി മരണം വരിച്ചവരെ രക്തസാക്ഷികളായി തന്നെ കണക്കാക്കുമെന്നു 15 വര്‍ഷമായി ക്ഷേത്രത്തില്‍ ജോലിചെയ്യുന്ന രന്‍വീര്‍ ലാലി സിങ്ങ്‌ പറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls