| വിവാഹ രജിസ്ട്രേഷനുള്ള സമയം നീട്ടണം |
|
വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഈ മാസം തന്നെ രജിസ്റ്റര്‍ ചെയ്ത് വാങ്ങണമെന്ന സമയക്രമം ആറുമാസം കൂടി നീട്ടണം. പലരും ഇക്കാര്യം അറിഞ്ഞുവരുന്നതേയുള്ളൂ. മാര്‍ച്ച് ഒന്നു മുതല്‍ 250 രൂപ പിഴയും ജില്ലാ അധികാരികളുടെ അനുമതിയും വേണ്ടിവരുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. പഞ്ചായത്തുകളിലും നഗരസഭകളിലും ഇപ്പോള്‍ മ്യാരേജ് സര്‍ട്ടിഫിക്കറ്റിനായി നല്ല തിരക്കാണ്. നിയമങ്ങളും നിബന്ധനകളും സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ളതാണ്. അപേക്ഷയോടൊപ്പം അനേക രേഖകള്‍ ഹാജരാക്കണമെന്ന നിബന്ധനയും ഒഴിവാക്കണം. ഇപ്പോള്‍ത്തന്നെ പലയിടത്തും പലതരത്തിലാണ്. ചിലയിടത്ത്, സ്റ്റാമ്പ് പേപ്പര്‍ വേണം കോര്‍ട്ട് ഫീ സ്റ്റാമ്പ് വേണം. ജോലിപ്പേര്, ജനനസര്‍ട്ടിഫിക്കറ്റ് മുതലായവ വേണമെങ്കില്‍, മറ്റുചിലയിടത്ത് വോട്ടര്‍ ഐഡികാര്‍ഡ് മാത്രം മതി. അനേക സംവത്സരങ്ങള്‍ക്കുമുമ്പ് വിവാഹിതരായവര്‍, ഇന്‍വിറ്റേഷന്‍ കാര്‍ഡും വിവാഹഫോട്ടോയും മറ്റും ഹാജരാക്കണമെന്ന് പറയുന്നതിലെന്തര്‍ത്ഥമാണുള്ളത്?
|
| < മുന്‍ പേജ് | അടുത്തത് > |
|---|


-°C 