ഇന്ത്യക്കാര്‍ക്കെതിരെ വംശീയാക്രമണം ഓസ്ട്രേലിയന്‍ മന്ത്രി സ്ഥിരീകരിച്ചു

Imageസിഡ്നി: ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക്‌ നേരെ വംശീയാക്രമണമുണ്ടായെന്ന്‌ വിദേശകാര്യ മന്ത്രി സ്റ്റീഫന്‍ സ്മിത്ത്‌ ഓസ്ട്രേലിയന്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്‌ മാനക്കേടുണ്ടാക്കിയതായും അത്‌ മാറ്റിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക്‌

അടിയന്തര പ്രാധാന്യം നല്‍കണമെന്നും സ്മിത്ത്‌ പാര്‍ലമെന്റില്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചതു കൂടാതെ ഓസ്ട്രേലിയയുടെ വിദ്യാഭ്യാസ മേഖലയ്ക്ക്‌ നാണക്കേടുണ്ടാക്കിയെന്നും സ്മിത്ത്‌ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മ്മീക മൊാളിയങ്ങള്‍ക്ക്‌ തിരിച്ചടിയായിട്ടുണ്ടെന്നും ശക്തമായ നിയമങ്ങളിലൂടെ ഈ പ്രവണതെയ നേരിടുമെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. ഇന്ത്യക്കാര്‍ക്കെതിരെ വംശീയാക്രമണമുണ്ടായെന്ന്‌ ഓസ്ട്രലിയന്‍ സര്‍ക്കാര്‍ പരസ്യമായി സമ്മതിക്കുന്നത്‌ ഇതാദ്യമായാണ്‌. 4,50,000 ഇന്ത്യക്കാരാണ്‌ ഓസ്ട്രേലിയയിലുള്ളത്‌. ഇതില്‍ 1,20,000 പേര്‍ വിദ്യാര്‍ത്ഥികളാണ്‌.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls