ലങ്കന്‍ സര്‍ക്കാര്‍ ഫൊന്‍സെകയോട്‌ മൃഗത്തോടെന്നപോലെ പെരുമാറുന്നു: അനോമ ഫൊന്‍സെക

Imageകൊളംബോ: മുന്‍ ശ്രീലങ്കന്‍ സൈനിക മേധാവി സരത്‌ ഫോന്‍സേകയെ തട്ടികൊണ്ട്‌ പോകുകയായിരുന്നെന്നും മൃഗത്തെയെന്നപോലെയാണ്‌ അദ്ദേഹത്തോട്‌ സര്‍ക്കാര്‍ പെരുമാറുന്നതെന്നും ഭാര്യ അനോമ ഫോന്‍സെക ആരോപിച്ചു. ഇത്‌ അറസ്റ്റെന്ന്‌ പറായാന്‍ കഴിയില്ല.

തട്ടികൊണ്ട്‌ പോകലാണ്‌. ഫോന്‍സേകയുടെ ഭാര്യ കൊളംബോയില്‍ പറഞ്ഞു.
ജനുവരി 26 ന്‌ നടന്ന ശ്രീലങ്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ രാജപക്സെയോട്‌ പരാജയപ്പെട്ട ശരത്‌ ഫോന്‍സേകയെ കഴിഞ്ഞ ദിവസം സൈന്യം അറസ്റ്റ്‌ ചെയ്തിരുന്നു. അറസ്റ്റുചെയ്യാനെത്തിവര്‍ ഫൊന്‍സെകയെ ഓഫീസില്‍ നിന്ന്‌ വലിച്ചിഴച്ചു കൊണ്ടുപോകുകയാണുണ്ടയതെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. അദ്ദേഹത്തെ എവിടേയ്ക്കാണ്‌ കൊണ്ട്‌ പോയതെന്നറയില്ലെന്ന്‌ പറഞ്ഞ ഭാര്യ ഫൊന്‍സെകയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ ആശങ്കയുണ്ടെന്നും വ്യക്തമാക്കി. അറസ്റ്റിന്‍ക്കുറിച്ച്‌ അറിവ്‌ ലഭിച്ചിരുന്നെങ്കിലും ഈ രീതിയില്‍ അറസ്റ്റ്‌ ചെയ്യുമെന്ന്‌ പ്രതീക്ഷിച്ചില്ലെന്നും അവര്‍ പറഞ്ഞു.

 

ഭീകരവാദം ഉന്മൂലനം ചെയ്ത മുന്‍കരസേന മേധാവിയോട്‌ ഇങ്ങനെയാണോ നന്ദികാണിക്കേണ്ടതെന്ന്‌ അവര്‍ ചോദിച്ചു. കഴിഞ്ഞ മെയ്‌ മാസത്തില്‍ തമിഴ്‌ പുലികള്‍ക്കെതിരെയുള്ള 37 വര്‍ഷം നീണ്ടപോരാട്ടം അവസാനിപ്പിച്ചതോടെ ഫൊന്‍സേക ദേശീയ ഹീറോ ആയിമാറിയിരുന്നു. 2006 ലെ ബോംബ്‌ സ്ഫോടനത്തില്‍ നിന്ന്‌ രക്ഷപ്പെട്ട ഫൊന്‍സേകയ്ക്ക്‌ ദിവസവും മരുന്ന്‌ കഴിക്കേണ്ടതുണ്ട്‌. മാനുഷിക പരിഗണന കാണിക്കണമെന്നും എവിടെയാണ്‌ ഒളിപ്പിച്ചിരിക്കുന്നതെന്ന്‌ വെളിപ്പെടുത്തണമെന്നും അനോമ ഫൊന്‍സേക അഭ്യര്‍ത്ഥിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls