|
മാവോയിസ്റ്റുകളുമായി ചര്‍ച്ചയാവാം: ചിദംബരം |
|
കൊല്‍ക്കത്ത: ആക്രമണം നിര്‍ത്തുകയാണെങ്കില്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം വ്യക്തമാക്കി.
മാവോയിസ്റ്റ് ബാധിതപ്രദേശങ്ങളായ പശ്ചിമബംഗാള്‍,ഒറീസ്സ, ജാര്‍ഖണ്ഡ്, ബീഹാര്‍,കൊല്‍ക്കത്ത എന്നീ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൊല്‍ക്കത്തയില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണം നിര്‍ത്താനല്ലാതെ കൂടുതലായൊന്നും മാവോയിസ്റ്റുകളോട് തല്‍ക്കാലം ആവശ്യപ്പെടുന്നില്ല-ചിദംബരം പറഞ്ഞു. |