|
തൃണമൂല്‍ ബന്ധം കാരാട്ടിന്റെ പ്രസ്താവന തമാശ മാത്രം: കോണ്‍ഗ്രസ് |
|
ന്യൂഡല്‍ഹി: തൃണ മൂലുമായുള്ള ബന്ധം പുന: പരിശോധിക്കണമെന്ന സി.പി.എം ജനറല്‍ സെക്ര ട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവന കോണ്‍ഗ്രസ് തള്ളി. കാരാട്ടിന്റെ പ്രസ്താവന മറ്റൊരു തമാശ മാത്ര മാണെന്ന് പാര്‍ട്ടി വക്താവ് മനീഷ് തിവരി പറഞ്ഞു.
ബംഗാളില്‍ ആസന്നമായ തിരിച്ചടിയെ കുറിച്ചുള്ള ആശങ്കയില്‍ നിന്നുള്ളതാണ് കാരാട്ടിന്റെ പ്രസ്താവന. സംസ്ഥാനത്തെ ഇന്നത്തെ അവ സ്ഥയുടേയും ക്രമ സമാധാന തക ര്‍ച്ചയുടേയും പൂര്‍ണ്ണ ഉത്ത രവാദിത്തം സി.പി.എമ്മിനു മാത്രമാണ്. തൃണമൂലും കോണ്‍ഗ്രസും തമ്മില്‍ നല്ല ബന്ധമാണ്, ഇതു തുടരും. പതനം ഉറപ്പാണെന്ന് മനസ്സിലാക്കിയ സി.പി.എം കോണ്‍ഗ്രസിനും തൃ ണമൂല്‍ കോണ്‍ ഗ്രസിനുമിടയില്‍ ഭിന്ന തയുണ്ടെന്നു വരുത്തി താത് ക്കാലിക രാഷ്ട്രീയ ലാഭ മുണ്ടാക്കാനാണ് ശ്രമി ക്കുന്നത്. ഇതു വില പ്പോകില്ല. ഒരു തരത്തില്‍ കാരാട്ടിന്റെ പ്രസ്താവന കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിന്റെ ശക്തമായ മുന്നേറ്റ സാധ്യത ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. |