|
അമിതാബ് ബച്ചന്‍ മലയാള സിനിമയിലേക്ക് |
|
കൊച്ചി: ഇന്‍ഡ്യന്‍ സിനിമാ ലോകത്തെ എക്കാലത്തെയും വലിയ താരം അമിതാബ് ബച്ചന്‍ മലയാള സിനിമയിലേക്ക്.
കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ പശ്ചാത്തലത്തില്‍ മേജര്‍ രവി ഒരുക്കുന്ന കാണ്ഡഹാര്‍ എന്ന ചലച്ചിത്രത്തിലാണ് മലയാളത്തിന്റെ പ്രിയങ്കരനായ സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പം ബിഗ് ബി അഭിനയിക്കുന്നത്. വിമാനത്തിലെ യാത്രക്കാരനായ ചെറുപ്പക്കാരന്റെ പിതാവിന്റെ വേഷത്തിലാണ് അമിതാബ് അഭിനയിക്കുന്നത്.കുരുക്ഷേത്രയിലെ മേജര്‍ മഹാദേവനായിത്തന്നെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിലും അഭിനയിക്കുന്നത്. |