|
കുട്ടികളില്‍ ദേശസ്നേഹം ഉണ്ടാക്കാന്‍ മുന്‍കൈയെടുക്കണം |
|
കുഞ്ഞുമനസ്സുകളില്‍ ദേശീയ ബോധത്തിന്റെ വിത്തുപാകാനുള്ള സ്ഥാപനങ്ങളാണ് വിദ്യാലയങ്ങള്‍. മുന്‍ തലമുറകള്‍ക്ക് രാജ്യസ്നേഹം ഉളവാക്കുന്നതില്‍ സ്കൂളുകള്‍ നൂറുശതമാനം വിജയിച്ചിരിക്കുന്നു.
എന്നാല്‍ ഇന്നത്തെ വിദ്യാലയങ്ങളുടെ മനോഭാവം തികച്ചും വിഭിന്നമാണ്. റിപ്പബ്ലിക് ദിനത്തില്‍ ചില സ്കൂളുകളില്‍ സ്പെഷല്‍ ക്ലാസ്സുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. അന്ന് ഒരു കാരണവശാലും ക്ലാസുകള്‍ നടത്താന്‍ പാടില്ലെന്നുള്ള വിദ്യാഭ്യാസവകുപ്പിന്റെ പത്രക്കുറിപ്പാണ് ഈ കത്തിന് ആധാരം.ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ വജ്ര ജൂബിലി വര്‍ഷമായ 2010ല്‍ പോലും റിപ്പബ്ലിക് ദിനാഘോഷപരിപാടികള്‍ സംഘടിപ്പിക്കാത്ത എത്രയോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. ചില വിദ്യാലയങ്ങള്‍ സ്പെഷല്‍ ക്ലാസുകള്‍ നടത്താനും ശ്രമിച്ചു. റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര ദിനത്തിലും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തി ദിവസമാക്കി, ദേശസ്നേഹം ഉളവാക്കത്തക്ക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനുള്ള നിയമപരമായ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അവണാകുഴി വിജയന്‍,
കഴക്കൂട്ടം. |