| മൂന്നാര്‍: എ.ജിയുടെ പ്രസ്താവന അപമാനകരമെന്ന് ഉമ്മന്‍ ചാണ്ടി |
|
ആലപ്പുഴയില്‍ എയിഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മന്ത്രിസഭാ ഉപസമിതി മൂന്നാറിലെത്തി കാര്യങ്ങള്‍ പഠിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്നാറിലെ ടാറ്റയുടെ തടയണകളടക്കമുളള കൈയേറ്റങ്ങള്‍ പൊളിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തതാണ് എന്നാല്‍ ഈ തീരുമാനത്തിനു വിപരീതമായിട്ടാണ് എ.ജി ഹൈക്കോടതിയില്‍ പറഞ്ഞത്. ഇതില്‍പ്പരം നാണക്കേട് ഈ സര്‍ക്കാരിനുണ്ടാകാനില്ല.മൂന്നാറിലെ കൈയ്യേറ്റക്കാരെ ഇറക്കാന്‍ സര്‍ക്കരിന് ഇച്ഛാശക്തിയില്ലന്നാണ് എ.ജി യുടെ പ്രസതാവനയിലൂടെ വ്യക്തമാകുന്നത്. കൈയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.ചിന്നക്കനാലില്‍ പാര്‍ട്ടിക്കാര്‍ തന്നെകൈയേറ്റം നടത്തിയിട്ടുണ്ടന്ന് താന്‍ ചൂണ്ടിക്കാട്ടിയിട്ടും ഇത് പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ആലപ്പുഴ: മന്ത്രിസഭാ തീരുമാനത്തിനു വിരുദ്ധമായി മൂന്നാറില്‍ ടാറ്റ നിര്‍മ്മിച്ച തടയണ പൊളിക്കാന്‍ തീരുമാനിച്ചിട്ടില്ലന്ന അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചത് സംസ്ഥാനത്തിന് അപമാനകരമാണെന്നും എ.ജി യുടെ പ്രസ്താവനയിലൂടെ കളളന്‍ കപ്പലില്‍ തന്നെയാണന്ന് വ്യക്തമായെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
-°C 