സംസ്ഥാന സര്‍ക്കാര്‍ തന്നെ നിന്ദിയ്ക്കുന്നുവെന്ന്‌ ജസ്റ്റിസ്‌ കൃഷ്ണയ്യര്‍

Imageകൊച്ചി: നിയമപരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച്‌ ഒരു വര്‍ഷം കഴിഞ്ഞിട്ടും അത്‌ നടപ്പാക്കാതെ തന്നെ നിന്ദിയ്ക്കുകയാണ്‌ സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന്‌ ജസ്റ്റിസ്‌ വി.ആര്‍ കൃഷ്ണയ്യര്‍.

നാളിതുവരെ റിപ്പോര്‍ട്ടില്‍ ഒന്ന്‌ തൊട്ടുനോക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിയമ പരിഷ്കരണ രംഗതത്ത്‌ കാലാനുസൃതമായ മാറ്റം ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട്‌ രണ്ട്‌ വര്‍ഷത്തെ കഠിന പരിശ്രമം കൊണ്ടാണ്‌ താന്‍ തയ്യാറാക്കിയത്‌. റിപ്പോര്‍ട്ട്‌ ശുപാര്‍ശ ചെയ്യുന്ന യാതൊരു നടപടികളും നാളിതുവരെ ഉണ്ടായിട്ടില്ല. പ്രതിഫലം പോലം വാങ്ങാതെയാണ്‌ താനും ഒപ്പമുണ്ടായിരുന്ന മറ്റ്‌ അംഗങ്ങളും റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. ഇതില്‍ തനിയ്ക്ക്‌ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട്‌ പഠിച്ച്‌ എത്രയും വേഗം നടപ്പിലാക്കുമെന്നാണ്‌ കൃഷ്ണയ്യരില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ വാങ്ങവെ മന്ത്രി വിജയകുമാര്‍ അന്ന്‌ പറഞ്ഞത്‌. ഇത്‌ സംബന്ധിച്ച്‌ ഒരു സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls