വിലക്കയറ്റം: മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്‌

Imageന്യൂഡല്‍ഹി: ആശങ്കകള്‍ക്കപ്പുറം ഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളിച്ചിരിക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്‌ ഡല്‍ഹിയില്‍ ചേരും.

ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ്സ്‌ വര്‍ക്കിങ്‌ കമ്മറ്റി വിലക്കയറ്റം സംബന്ധിച്ചും പണപ്പെരുപ്പം കൂടുമ്പോള്‍ സര്‍ക്കാര്‍ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ചും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ഇന്ന്‌ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക.
ഈ ആഴ്ച്ചയുടെ ആദ്യം ഇതേ വിഷയം സംസ്ഥാന ചീഫ്‌ സെക്രട്ടറിമാരുമായി പ്രധാനമന്ത്രി ചര്‍ച്ചചെയ്തിരുന്നു. പൊതുവിതരണവും കാര്‍ഷികോത്പാദനവും വര്‍ദ്ധിപ്പിക്കാനാണ്‌ അന്ന്‌ അദ്ദേഹം പറഞ്ഞത്‌. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഭക്ഷ്യ വിലയെ കുറിച്ചും വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യും. സംസ്ഥാനങ്ങളുടെ പൊതുവിതരണത്തിനു കീഴിലുള്ള പദ്ധതി പരമാവധി പ്രയോജമപ്പെടുത്താന്‍ അദ്ദേഹം പറയും.കഴിഞ്ഞ ഡിസംബറിനു ശേഷം പയര്‍, പച്ചക്കറി ഭക്ഷ്യഉത്പന്നങ്ങള്‍ക്ക്‌ 20 ശതമാനം വില കൂടിയിട്ടുണ്ട്‌. മൊത്തവിലയനുസരിച്ച്‌ ഡിസംബറില്‍ ഏഴ്‌ ശതമാനമായിരുന്ന പണപ്പെരുപ്പം മാര്‍ച്ചോടെ 8.5 ആകും.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls