|
സംഘടനകള്‍ക്ക് മാതൃകയായി കെ.എം.സി.എ സ്നേഹപൂര്‍വ്വം പദ്ധതി |
|
ദോഹ: മുസ്ലിം ലീഗിന്റെ പോഷകസംഘടനയായി വടക്കെകാട്ട് പ്രവര്‍ത്തിക്കുന്ന കെ.എം.സി.സി- ഖത്തര്‍ ഘടകം നടപ്പിലാക്കി വരുന്ന 'സ്നേഹപൂര്‍വ്വം കെ.എം.സി.സി', 'സാമൂഹ്യസുരക്ഷ' എന്നീ പദ്ധതികളിലായി 64 ലക്ഷം രൂപയുടെ സഹായധനം
ഐ.സി.സി. അശോക ഹാളില്‍ 'സ്നേഹസാന്ത്വനം 3 എന്ന പേരില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ദിപാ ഗോപാലന്‍ വാദ്വ് കൈമാറി. സ്നേഹപൂര്‍വ്വം കെ.എം.സി.സി പദ്ധതിയിലൂടെ 40 ലക്ഷം രൂപയും, സാമൂഹ്യസുരക്ഷാ പദ്ധതിയിലൂടെ 24 ലക്ഷം രൂപയുമാണ് വിതരണം ചെയ്യപ്പെട്ടത്. സ്നേഹസാന്ത്വനം എന്ന പേരില്‍ 2008 മാര്‍ച്ച് മാസം മുതല്‍ ഇതു മൂന്നാം തവണയാണ് ഇത്തരത്തില്‍ വലിയ തുക സമാഹരിച്ചു കൈമാറിയത്. നേരത്തെ കേരളത്തില്‍ ചേളാരിയിലും (81 ലക്ഷം രൂപ) 2009 ഫെബ്രുവരിയില്‍ ദോഹ ഗള്‍ഫ് സിനിമയിലെ ചടങ്ങില്‍വെച്ച് 37 ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്. ജാതിമതത്തിനതീതമായി സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു എന്നറിഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നു. നാട്ടിലേക്ക് അവധിക്കു പോകുന്ന തിരക്കിനിടയിലും കെ.എം.സിസ യെക്കുറിച്ച് അറിഞ്ഞതുകൊണ്ടാണ് ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്" സഹായധനം നല്‍കികൊണ്ട് അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്വ പറഞ്ഞു.
ടിവിയിലൂടെ പാതി ഇംഗ്ലീഷും കുറച്ച് മലയാളവും പറയുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അതുപോലെ തന്നെയാവും എന്റെ പ്രസംഗവും. മലയാളത്തില്‍ പ്രസംഗിക്കണം എന്ന കെ.എം.സി.സിയുടെ ആവശ്യം പരിഗണിച്ച് മലയാളത്തില്‍ പ്രസംഗം തുടങ്ങിയ അംബാസഡര്‍ പറഞ്ഞു: "ഇന്ത്യന്‍ എമ്പസിയെ നിങ്ങളുടെ വീടുപോലെ കരുതണം. എന്റെ മക്കളെപോലെയാണ് ഞാന്‍ നിങ്ങളെ കരുതുന്നത്. ഓപ്പണ്‍ ഹൗസ് തുടങ്ങിയ എമ്പസിയുടെ പരിപാടികളില്‍ പങ്കെടുക്കണം. അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. ു. 'ഒരുപാടു കുടുംബങ്ങളെ രക്ഷപ്പെടുത്താന്‍ ഈ പദ്ധതികൊണ്ട് സാധിച്ചിട്ടുണ്ടെന്ന് സ്വാഗതപ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി എസ്.എ.എം ബഷീര്‍ പറഞ്ഞു.മറ്റു സംഘടനകള്‍ക്ക് മാതൃകയായ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ നിരാലംബര്‍ക്ക് സഹായം ലഭിക്കാന്‍ ഇതുകൊണ്ടാവട്ടെ ഐ.സി.സി പ്രസിഡണ്ട് കെ.എം. വര്‍ഗ്ഗീസ് ആശംസിച്ചു. കുവൈറ്റില്‍ നിന്നാരംഭിച്ച പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചതു ഖത്തര്‍ കെ.എം.സി.സിക്കാണെന്നും കെ.കെ. ഉസ്മാന്‍ പറഞ്ഞു.
ഈ സദുദ്യമത്തിന് ആശംസകള്‍ സംസ്കൃതി ജനറല്‍ സെക്രട്ടറി ഇ.എം. സുധീര്‍ പറഞ്ഞു. ഐ.സി.സി പ്രതിനിധി ഹബീബ് നബിയും പ്രസംഗിച്ചു.മികച്ച ജനസേവകനുള്ള കെ.സി. വര്‍ഗ്ഗീസ് ഫൗണ്ടേഷന്‍ പുരസ്കാരം വാങ്ങിയ മുഹമ്മദ് ഈസയെ ചടങ്ങില്‍വെച്ച് കെ.എം.സി.സി ഉപദേശകസമിതി ചെയര്‍മാന്‍ പാറക്കല്‍ അബ്ദുള്ള പൊന്നാട അണിയിച്ച് ആദരിച്ചു. 'ഈസ്സക്ക പൊതുരംഗത്ത് വരാന്‍ തന്നെ കാരണം ഞങ്ങളുടെ പ്രവര്‍ത്തനമാണെന്ന് പാറക്കല്‍ അബ്ദുള്ള പറഞ്ഞു. പണക്കാരുടെ പിന്തുണ ഞങ്ങള്‍ക്കുണ്ടായിട്ടില്ല.അടിസ്ഥാന വര്‍ഗ്ഗങ്ങളെയാണ് ഞങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് പീഢനങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും ആരംഭഘട്ടത്തില്‍ ഞങ്ങള്‍ വിധേയമായിട്ടുണ്ട്- പാറക്കല്‍ പറഞ്ഞു. |