|
അമീര്‍ഖാന്റെ പിതാവ് അന്തരിച്ചു |
|
മുബൈ: ബോളിവുഡ് താരം അമീര്‍ഖാന്റെ പിതാവും പ്രമുഖ സിനിമാ നിര്‍മ്മാതാവുമായ താഹിര്‍ ഹുസൈന്‍ അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് മുബൈയിലെ അമീര്‍ഖാന്റെ വസതിയിലായിരുന്നു മരണം സംഭവിച്ചത്.
ബോക്സ് ഓഫിസ് ഹിറ്റുകളായ ഹം ഹെ റിഹി പ്യാര്‍ കെ (1993),സാക്ക്മീ(1975),അനാമിക(1973),കാരവാന്‍(1973) എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ് താഹിര്‍ ഹുസൈന്‍. 1990 ല്‍ ഇറങ്ങിയ തും മേരെ ഹൊ യിലൂടെ സംവിധാന രംഗത്തും ചുവടുറപ്പിച്ചു. അമീറിനെ കൂടാതെ ഫസല്‍,ഫര്‍ഹാത്,നിഖാത് എന്നിവര്‍ മക്കളാണ്. മരണവാര്‍ത്തയറിഞ്ഞ് അമേരിക്കയിലെ ലോസ് ആഞ്ചല്‍സിലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന അമീര്‍ഖാനും ഭാര്യ കിരണ്‍ റാവും മുബൈയിലേക്ക് തിരിച്ചിട്ടുണ്ട്. |