കമിതാക്കളായ വിദ്യാര്‍ഥികള്‍ ഒരേസമയം ആത്മഹത്യ ചെയ്തു

Imageതിരുവനന്തപുരം: മെഡിക്കല്‍ വിദ്യാര്‍ഥികളായ കമിതാക്കള്‍ രണ്ടിടങ്ങളിലായി ഒരേസമയം ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നേമം വല്ലംകെട്ടി വില്ല അരുണ്‍ഗാര്‍ഡന്‍സില്‍ ശിവരാജേന്ദ്രെ‍ന്‍റ മകളും കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ

എം.ബി.ബി.എസ് വിദ്യാര്‍ഥിനിയുമായ അമല(19), തിരുവനന്തപുരം തൈക്കാട് ഹെല്‍ത്ത് കോര്‍ട്ടേഴ്സ്‌ ഹൗസ് നമ്പര്‍ മുന്നില്‍ സുനില്‍- ഷെര്‍ളി ദമ്പതികളുടെ മകന്‍ ജനാബ്്‌ സുനില്‍(19) എന്നിവരാണ്‌ ആത്മഹത്യ ചെയ്തത്.
ഇന്നലെ രാവിലെ ആറരയോടെയാണ്‌ മെഡിക്കല്‍ കോളേജിനോട്‌ ചേര്‍ന്നുള്ള ഹോസ്റ്റലിെ‍ന്‍റ ഏഴാം നിലയില്‍ നിന്ന്‌ വിദ്യാര്‍ഥിനി ചാടിയത്‌.
സംഭവസ്ഥലത്ത്‌ തന്നെ മരിച്ചു. ഇതേ സമയത്തു തന്നെ തൈക്കാട്‌ ഫുഡ്സേഫ്റ്റി കമ്മീഷണര്‍ ഓഫീസിലെ കാര്‍ഷെഡില്‍ യുവാവ്‌ തൂങ്ങിമരിച്ചു. സുനിലുമായി അമല പ്രണയത്തിലായിരുന്നെന്നും ഇതിന്റെ വിവരങ്ങള്‍ അടങ്ങിയ കത്ത്‌ അമലയുടെ മൃതദേഹത്തിനടുത്ത്‌ നിന്ന്‌ കണ്ടെടുത്തിട്ടുണ്ടെന്നും ചേരാനല്ലൂര്‍ പൊലീസ്‌ പറഞ്ഞു.

 

തങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണെന്നും മറ്റാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹമില്ലാത്തതിനാല്‍ മരിക്കാന്‍ തീരുമാനിക്കുകയാണെന്നും മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നുമാണ്‌ കത്തിലുള്ളതെന്ന്‌ പൊലീസ്‌ വ്യക്തമാക്കി.
മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. തൈക്കാട്‌ ഗവണ്‍മെന്റ്‌ ആശുപത്രി ലോ സെക്രട്ടറിയുടെ മകനും ചെന്നൈയിലെ രാജാസ്‌ ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ ബി.ഡി.എസ്‌ വിദ്യാര്‍ഥിയുമാണ്‌ വിച്ചു എന്ന്‌ വിളിക്കുന്ന ജനാബ്‌ സുനില്‍(19).

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls