|
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍.എന്‍ സത്യവ്രതന്‍ അന്തരിച്ചു |
|
കൊച്ചി: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കേരളാ പ്രസ് അക്കാദമി മുന്‍ കോഴ്സ് ഡയറക്ടറുമായിരുന്ന എന്‍.എന്‍.സത്യവ്രതന്‍(77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. പത്രപ്രവര്‍ത്തകരുടെ ദേശീയ സംസ്ഥാന സംഘടനകളുടെ ഭാരവാഹിയായിരുന്നു അദ്ദേഹം. പ്രസ് അക്കാദമി കോഴ്സ് ഡയറക്ടറായി 15 വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം 2008 ജൂലൈ 31നാണ് വിരമിച്ചത്. തലമുതിര്‍ന്ന പത്രവര്‍ത്തകരെയടക്കം എഴുന്നൂറോളം പേരെ ഇതിനിടെ പരിശീലിപ്പിച്ചു. നാല്‍പത്തു വര്‍ഷത്തോളം പത്രപ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം മാതൃഭൂമി ന്യൂസ് എഡിറ്ററാനും കേരളാ കൗമുദി റസിഡന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം പ്രസ്ക്ലബ് സ്ഥാപനത്തിന് മുന്‍കൈയെടുത്തവരില്‍ ഒരാളായിരുന്നു അദ്ദേഹം. വാര്‍ത്ത വന്ന വഴി എന്ന അദ്ദേഹത്തിന്റെ പുസ്തകവും ഏറെ ശ്രദ്ധേയമായിരുന്നു. |