ജിന്‍സണ്‍ എഫ്‌. വര്‍ഗീസ്‌ ഇന്‍ഡ്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ യൂറോപ്പ്‌ കോര്‍ഡിനേറ്റര്‍

Imageജോസ്‌ കുമ്പിളുവേലില്‍
ബര്‍ലിന്‍:
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയായ
കോണ്‍ഗ്രസ്‌ ഓവര്‍സീസ്‌ തലത്തില്‍ യൂറോപ്പ്‌ അടിസ്ഥാനത്തില്‍ ഇന്‍ഡ്യാക്കാരെ
ഏകോപിപ്പിക്കുന്നു. ഇതിന്റെ ആദ്യപടിയെന്നോണം ഇന്‍ഡ്യന്‍ ഓവര്‍സീസ്‌
കോണ്‍ഗ്രസ്‌ (ഐ.ഒ.സി.)

യൂറോപ്പ്‌ കോര്‍ഡിനേറ്ററായി ജിന്‍സണ്‍ എഫ്‌. വര്‍ഗീസിനെ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല നോമിനേറ്റ്‌ ചെയ്തു.കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്‍ഡ്യയുടെ വളര്‍ച്ചയില്‍ വിദേശ ഇന്‍ഡ്യാക്കാരെ പങ്കാളികളാക്കുക എന്നതാണ്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ ലക്ഷ്യം.
1999 ല്‍ കേരളാ വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റെ (കെഎസ്‌യു)
പ്രവര്‍ത്തകനായി രാഷ്ടീയത്തിലേയ്ക്കു പ്രവേശിച്ച ജിന്‍സണ്‍ 2000
ല്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ യൂണിറ്റ്‌ പ്രസിഡന്റായും പിന്നീട്‌
കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ബിടെക്‌ യൂണിയന്‍ ചെയര്‍മാനായും (2001) തെരഞ്ഞെടുക്കപ്പെട്ടു.

 

കഴിഞ്ഞ പത്തു വര്‍ഷമായി കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലും അനുബന്ധ പോഷക സംഘടനകളിലും സജീവമായി പ്രവര്‍ത്തിക്കുന്ന ജിന്‍സണ്‍.
കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം ദിനപ്പത്രത്തിന്റെ യൂറോപ്പ്‌
റീജിയന്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ്‌ കൂടിയാണ്‌. ജര്‍മനിയിലെ
ഇതര സംഘടനകളിലും ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ജര്‍മന്‍ ടെലികോമില്‍ ഐ.റ്റി. എന്‍ജിനീയറായി ജോലിചെയ്യുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls