പദവികള്‍ ചലച്ചിത്ര താരങ്ങള്‍ക്ക്‌ അനുയോജ്യമോ?

അടുത്തിടെയായി പ്രതിരോധ വകുപ്പ്‌ ചലച്ചിത്രതാരം മോഹന്‍ലാലിന്‌ കേണല്‍ പദവി നല്‍കിയിരുന്നു. അതുപോലെ കേരളാ സര്‍വകലാശാല മമ്മൂട്ടിക്ക്‌ ഡോക്ടറേറ്റും നല്‍കുകയുണ്ടായി.

ചലച്ചിത്ര താരങ്ങളെന്ന നിലയില്‍ ഇരുവരുടെയും സംഭാവനകള്‍ മാനിക്കപ്പെടേണ്ടതാണ്‌. എന്നാല്‍ അതിന്‌ ഇത്തരത്തിലുള്ള ഔദ്യോഗിക പദവികള്‍ അനുവദിച്ചുകൊണ്ടാകരുത്‌. ചലച്ചിത്രതാരം എന്നത്‌ വെറുമൊരു പ്രായോഗിക കല മാത്രമാണ്‌. ചലച്ചിത്രം രൂപപ്പെടുത്തുന്‌ തിരക്കഥാ കൃത്തും സംവിധായകരുമാണ്‌ യഥാര്‍ത്ഥ താരങ്ങള്‍. ഒരു താരത്തിന്‌ സ്വയം നവീകരിക്കാനും നന്നാക്കാനുമുള്ള സമയം ലഭിക്കുന്നു. മാത്രമല്ല ഏറ്റവും നല്ല പ്രകടനം മാത്രമേ പ്രേക്ഷകര്‍ക്ക്‌ കാണാനും കഴിയുന്നുള്ളൂ. ഇത്തരത്തില്‍ അനവധി കാലാകാരന്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും അകമ്പടിയോടെ നിലനില്‍ക്കുന്ന ചലച്ചിത്രനടന്‍ അല്ലെങ്കില്‍ താരം എന്ന പദവി കലാരംഗത്തുള്ള വെറുമൊരു പദവി മാത്രമായിരിക്കുമ്പോള്‍ ചലച്ചിത്ര താരങ്ങള്‍ക്ക്‌ കേണല്‍ പദവിയും ഡോക്ടറേറ്റ്‌ പദവിയും അനുവദിക്കുന്ന നടപടി പരിഹാസ്യവും യഥാര്‍ത്ഥ പ്രതിഭകളോടുള്ള അനാദരവുമാണ്‌.


ബുധനൂര്‍ ജയനാരായണന്‍
തിരുവനന്തപുരം

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls