| ഇനിയും ജനത്തെ കഷ്ടപ്പെടുത്തരുത് |
|
സമ്മേളനങ്ങളുടെയും ജാഥകളുടെയും പേരില്‍ റോഡ് ബ്ലോക്കുണ്ടാക്കി, ജനജീവിതം സ്തംഭിപ്പിക്കുന്നതും ഹര്‍ത്താലും തമ്മില്‍ എന്താണ് വ്യത്യാസം? കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരുമണിമുതല്‍ രാത്രി എട്ടുമണിവരെ ഗതാഗതനിയന്ത്രണമാണെന്ന് പത്രത്തില്‍ വായിച്ചതുകാരണം എറണാകുളത്തേക്കുള്ള യാത്ര മാറ്റിവെച്ചു. വൈറ്റില, തേവര, പാലാരിവട്ടം, ഗോശ്രീ പാലങ്ങള്‍ എന്നിവിടങ്ങളില്‍ ബോര്‍ഡ് വെച്ച് രാവിലെ മുതല്‍ തന്നെ ഗതാഗതം തിരിച്ചുവിടുകയായിരുന്നു. അതിനാല്‍ ടൗണില്‍ എത്തിപ്പെടുന്നവര്‍ക്ക് തിരിച്ചുപോകാനാവുമോ എന്ന സംശയത്താല്‍ പലരും ലീവെടുത്ത് വീട്ടിലിരിക്കുകയാണ് ചെയ്തത്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|


-°C 