| കോളജ് അധ്യാപകരുടെ പെന്‍ഷന്‍പ്രായം |
|
യു.ജി.സി.പദ്ധതിയനുസരിച്ച് സര്‍വ്വകലാശാല അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 65 ആണ്. എന്നാല്‍ കേരളത്തില്‍ പെന്‍ഷന്‍ പ്രായം 55 ആണ്. യു.ജി.സി.യുടെ സാമ്പത്തിക സഹായം ലഭിക്കണമെങ്കില്‍ ഇവിടെയും പെന്‍ഷന്‍പ്രായം ഉയര്‍ത്തേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ പെന്‍ഷന്‍പ്രായം 60 ആക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 60 ആക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്.അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും മികവു കൈവരിക്കാനാവുന്നത് അവരുടെ അനുഭവസമ്പത്തിലൂടെയാണ്. 50നും 65നുമിടയിലാണ് ഇക്കൂട്ടരുടെ മികച്ച സേവനം സമൂഹത്തിന് ലഭിക്കുന്നത്. 55 വയസ്സില്‍ ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കി അയക്കുന്നത് ദേശീയ നഷ്ടമാണ്. ഷഷ്ടിപൂര്‍ത്തിയും സപ്തതിയും നവതിയും ആഘോഷിച്ച രാഷ്ട്രീയക്കാര്‍ അധികാരത്തില്‍ തുടരുന്നുണ്ടല്ലോ. രാഷ്ട്ര പുനര്‍ നിര്‍മാണത്തിന് ആക്കം കൂട്ടാന്‍ കോളേജ് അധ്യാപകരുടെയും സ്കൂള്‍ അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണം.
|
| < മുന്‍ പേജ് | അടുത്തത് > |
|---|


-°C 