ചൈനയില്‍ അവതാറിന്‌ വിലക്ക്‌

Imageബീജിംഗ്‌: കോടികള്‍ മുടക്കി ചലച്ചിത്ര ലോകത്ത്‌ വിസമയം തീര്‍ക്കുന്ന ജെയിംസ്‌ കാമറൂണിന്റെ അവതാര്‍ എന്ന പുത്തന്‍ സയന്‍സ്‌ ഫിക്ഷന്‍ ചിത്രത്തിന്‌ ചൈനയില്‍ വിലക്ക്‌.

അവതാറിലെ ഗ്രാഫിക്‌ രംഗങ്ങളും ത്രിഡി എഫക്ടും ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ചൈനീസ്‌ സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയിരിയ്ക്കുന്നത്‌. ജനുവരിയില്‍ മൂന്നാമത്തെ ആഴ്ചയിലാണ്‌ അവതാര്‍ ചൈനയില്‍ റിലീസ്‌ ചെയ്യുന്നത്‌. തുടര്‍ന്ന്‌ ജനങ്ങള്‍ രണ്ട്‌ കൈയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രം ആദ്യത്തെ ആഴ്ചയില്‍ തന്നെ 160 കോടി മില്യണ്‍ ഡോളര്‍ നേടിയിരുന്നു. സിനിമ രണ്ടാം വാരത്തിലേയ്ക്ക്‌ കടക്കുന്നതിനിടെയാണ്‌ സര്‍ക്കാര്‍ ചിത്രത്തിന്‌ വിലക്ക്‌ ഏര്‍പെടുത്തിയത്‌. എന്നാല്‍ നിരോധനത്തിന്‌ പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്ന വിമര്‍ശനത്തിന്‌ തിരികൊളുത്തിക്കഴിഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls