|
പ്രശസ്ത എഴുത്തുകാരന്‍ എറിക് സെഗാല്‍ അന്തരിച്ചു |
|
ലണ്ടന്‍: ഓസ്കര്‍ ജേതാവും പ്രശസ്ത എഴുത്തുകാരനുമായ എറിക് സെഗാല്‍(71)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ദീര്‍ഘകാലമായി പാര്‍ക്കിന്‍സണ്‍സ് രോഗത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം.
സെഗാല്‍ രചിച്ച ലവ് സ്റ്റോറി എന്ന നോവല്‍ ലോകത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണ്. പിന്നീട് അത് സിനിമയാക്കിയപ്പോള്‍ അദ്ദേഹത്തെ ഓസ്കര്‍ പുരസ്കാരം തേടിയെത്തി. ഹവാര്‍ഡ് സര്‍വകലശാലയില്‍ ഗ്രീക്ക്, ലാറ്റിന്‍ സാഹിത്യ അധ്യാപകനായിരുന്ന അദ്ദേഹം അറിയപ്പെടുന്ന തിരക്കഥാകൃത്തു കൂടിയായിരുന്നു. |