ടാറ്റാ നാനോ മികച്ച കാര്‍

Imageകൊച്ചി: ഐസിഐസി ബാങ്ക്‌ - സിഎന്‍ബിസി ടിവി 18 ഓവര്‍ഡ്രൈവ്‌ അവാര്‍ഡ്‌ 2010-ല്‍ പോയ വര്‍ഷത്തെ ഏറ്റവും മികച്ച കാറായി ടാറ്റാ നാനോ തെരഞ്ഞെടുക്കപ്പെട്ടു.

ഏറ്റവും മികച്ച ചെറിയ കാറും നാനോ തന്നെ. മികച്ച ബൈക്ക്‌ - ബജാജ്‌ കവാസാക്കി നിഞ്ച 250 ആര്‍, മികച്ച റൂട്ടിലിറ്റി വാഹനം - മഹീന്ദ്രാ സെയിലോ, മികച്ച എസ്‌യുവി - ടൊയോട്ടാ ഫോര്‍ച്യൂണര്‍, മികച്ച ഇടത്തരം കാര്‍- സ്കോഡാ ലോറ, മികച്ച പ്രീമിയം വാഹനം - മെര്‍സിഡസ്‌ ബെന്‍സ്‌ ഇ - ക്ലാസ്‌, മികച്ച പ്രകടനം കാഴ്ചവച്ച വാഹനം - ബിഎംഡബ്യു ഇസെഡ്‌ 4, ഇറക്കുമതി ചെയ്യപ്പെട്ട മികച്ച കാര്‍ - പോര്‍ഷെ പനാമേറ, മികച്ച പ്രകടനം കാഴ്ചവച്ച ബൈക്ക്‌ - ഹോണ്ടാ സിബിആര്‍ 1000 ആര്‍ആര്‍ ഫയര്‍ബ്ലേഡ്‌, ഇറക്കുമതി ചെയ്യപ്പെട്ട മികച്ച എസ്‌യുവി - ഓഡി ക്യൂ 5, ഏറ്റവുമധികം ജനപ്രീതി നേടിയ വാഹനം ഹീറോ ഹോണ്ടാ സ്പ്ലെന്‍ഡര്‍, സിഎന്‍ബിസി -ടിവി 18 പ്രേക്ഷകര്‍ തെരഞ്ഞെടുത്ത ഏറ്റവും മികച്ച കാര്‍ - ഹ്യൂണ്ടായ്‌ ഐ20, മികച്ച വാഹന നിര്‍മ്മാതാവ്‌ - മാരുതി സുസുകി ഇന്ത്യ, മികച്ച കാര്‍റാലി - ഫോഴ്സ്‌ ഇന്ത്യ എന്നിവയ്ക്കാണ്‌ ഇതര അവാര്‍ഡുകള്‍. പരിസ്ഥിതി സംരക്ഷണത്തിനുളള ഗ്രീന്‍ അവാര്‍ഡ്‌ റീവാ ഇലക്ട്രിക്‌ കാര്‍ കമ്പനിക്ക്‌ ലഭിച്ചു. പരിസ്ഥിതി സൗഹ്യദ സാങ്കേതിക വിദ്യയാണ്‌ നാളെയുടെ ആവശ്യം എന്ന വസ്തുത അവാര്‍ഡ്‌ നിര്‍ണയത്തിലും കണക്കിലെടുക്കുകയുണ്ടായെന്ന്‌ സിഎന്‍ബിസി ടിവി 18 എക്സിക്യൂട്ടീവ്‌ എഡിറ്റര്‍ ഷെറീന്‍ ഭാന്‍ പറഞ്ഞു. കാര്‍ റാലി ചാമ്പ്യന്‍മാര്‍, ഓട്ടോമൊബെയില്‍ പ്രസിദ്ധീകരണങ്ങളിലെ എഡിറ്റര്‍മാര്‍, ഐഷര്‍ മോട്ടോഴ്സ് ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ സിദ്ധാര്‍ഥ്‌ ലാല്‍ എന്നിവരടങ്ങുന്ന സമിതിയാണ്‌ അവാര്‍ഡുകള്‍ നിശ്ചയിച്ചത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls