സാമൂഹിക നീതിയിലെ വൈരുദ്ധ്യങ്ങള്‍

Imageവി.പി രമേശന്‍
കഴിഞ്ഞവര്‍ഷം ജനുവരി 13 ന്‌ മുന്നോക്കക്കാര്‍ക്ക്‌ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക്‌ സംവരണം ഏര്‍പ്പെടുത്തിയ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവ്‌ ശരിവച്ച്‌ കേരളഹൈക്കോടതി വിധി പറഞ്ഞപ്പോള്‍ മൂന്ന്‌ കാര്യങ്ങള്‍ എടുത്തുകാട്ടി.

ഒന്ന്‌ പിന്നോക്കാവസ്ഥ ബ്രിട്ടീഷ്‌ കോളനി വാഴ്ചയുടെ ഫലമാണെന്ന്‌. രണ്ട്‌ ഭൂപരിഷ്ക്കരണം മുന്നോക്കക്കാരെ ദരിദ്രരാക്കി. മൂന്ന്‌ പിന്നോക്കക്കാര്‍ സംവരണം സ്വയം ഉപേക്ഷിക്കണം. ഇതില്‍ ആദ്യത്തെക്കാര്യം ശരിയെങ്കില്‍ എന്തുകൊണ്ട്‌ ബ്രിട്ടീഷ്മേല്‍കോയ്മയില്‍ മുന്നാക്കക്കാര്‍ക്ക്‌ ക്ഷീണമുണ്ടായില്ല? അവര്‍ സമ്പന്നരും അധികാരം കയ്യാളുന്നവരും സമൂഹത്തില്‍ സ്ഥാനമുള്ളവരുമായിരുന്നു. സംവരണത്തിന്റെ ഭരണഘടനാഅസംബ്ലി ചര്‍ച്ചകളും ഭരണഘടനാവ്യവസ്ഥയും പരിശോധിച്ചാല്‍ ഇന്ത്യയുടെ സാമൂഹികവ്യവസ്ഥിതി തന്നെയാണ്‌ പിന്നോക്കരെ സൃഷ്ടിച്ചതെന്നുകാണാം. അതായത്‌ ജാതിവ്യവസ്ഥ. അത്‌ കോടതി കാണാതെപോയത്‌ സാമൂഹ്യചരിത്രത്തിന്‌ വിരുദ്ധമാണ്‌.

 

ചാതുര്‍വര്‍ണ്ണ്യശ്രേണിയിലെ പഞ്ചമരാണ്‌ ഇന്ത്യയിലെ അയിത്തജാതിക്കാര്‍. അവര്‍ ഭൂമിയുടെ അധിപതികളായിരുന്നില്ല. സമ്പത്തിന്റെ ഉറവിടം ഭൂമിയാണ്‌ അതില്ലാത്തവന്‍ ദരിദ്രര്‍ മാത്രവുമല്ല അവന്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും സമ്പത്തില്ലെന്നതിനാല്‍ പിന്‍തള്ളപ്പെട്ടൂ. അതുംപോരാഞ്ഞ്‌ പിന്നോക്കക്കാരന്‍ വിദ്യപഠിയ്ക്കരുതെന്ന സ്മൃതികള്‍ ഭരണം നടത്തി. ഈ പാശ്ചാത്തലത്തിലാണ്‌ ഭരണഘടനാശില്‍പികള്‍ സംവരണം കൊണ്ടുവന്നത്‌. മണ്ഡല്‍ കേസ്‌ എന്നുപറയുന്ന ഇന്ദ്രസാഹ്നി കേസ്സില്‍പോലും സാമ്പത്തീക സംവരണം കോടതി തള്ളി. രണ്ടാമതു പറഞ്ഞ ഭൂപരിഷ്ക്കരണം ജന്മി-കുടിയാന്‍ വ്യവസ്ഥയെതകര്‍ത്തു.


ഒന്നുതകരുമ്പോള്‍ മറ്റൊന്നിന്റെ ഉയിര്‍പ്പുണ്ടാവും. അത്‌ സ്വാഭാവികം. സഹസ്രാബ്ദങ്ങളായി ഭരണാധികളായിരുന്നല്ലോ! അതുപോലെ അത്രയും കാലം ചേറില്‍ കിടന്നവനായിരുന്നു പിന്നോക്കക്കാരനെന്നോര്‍ക്കണം. ഇനി സംവരണം പിന്നോക്കക്കാര്‍ സ്വയം ഉപേക്ഷിയ്ക്കുന്നകാര്യം. അതിന്‌ സമയമായിട്ടില്ല എന്ന്‌ സംവരണവിരോധികള്‍പോലും സമ്മതിയ്ക്കുന്നസ്ഥിതി വിവരകണക്ക്‌ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലുണ്ട്‌. കേരളത്തിന്റെ ഡെമോഗ്രഫി ഇതാണ്‌.
നായര്‍ - 12%, ഈഴവര്‍ - 29%, മുസ്ലീം - 23%, ക്രിസ്ത്യന്‍ - 7%, മറ്റുള്ളവര്‍ - 19%, ആകെ - 100%
ഇനി സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വിസിലെ പ്രാതിനിധ്യകണക്ക്‌ എന്താണെന്ന്നോക്കാം.
മുസ്ലീം - 10%, നായര്‍ - 38%, ഈഴവര്‍ - 20%
പൊതുമേഖലയില്‍ 41%, സ്വയംഭരണസ്ഥാപനത്തില്‍ 45% യൂണിവേഴ്സിറ്റികളില്‍ 50% എന്ന വിധത്തില്‍ നായര്‍ സമുദായത്തിനു പ്രാതിനിധ്യമുണ്ട്‌.


ഇനി കേരളഹൈക്കോടതി ജഡ്ജിമാരുടെ പട്ടികനോക്കാം
മുന്നോക്കക്കാര്‍ - 17, ക്രിസ്ത്യന്‍ - 7, മുസ്ലീം - 3, പട്ടികജാതി - 2, പട്ടികവര്‍ഗ്ഗം - 1, ഈഴവര്‍ - 3
ഇനി തീരുമാനിയ്ക്കുക സംവരണം ഉപേക്ഷിക്കണോ പിന്നോക്കക്കാര്‍ എന്നകാര്യം. തിരുമറി ഇനിയുമുണ്ട്‌. പിന്നോക്കക്കാരില്‍ സംവരണം കൊണ്ട്‌ മുരടിപ്പൊന്നുമുണ്ടായിട്ടില്ല. മുന്നോക്കക്കാരന്‍ എഴുതുന്ന പരീക്ഷതന്നെ അവനും എഴുതുന്നു. അവരില്‍ നിന്ന്‌ മെറിറ്റില്‍ കടന്നുകുടുന്നവരെ സംവരണലിസ്റ്റിലാക്കുന്ന തട്ടിപ്പ്‌ സംസ്ഥാനത്ത്‌ നടക്കുന്നുണ്ട്‌. ഇതെല്ലാം നമ്മള്‍ സ്വീകരിച്ച ഭരണഘടനയുടെ നന്മകളെ ഇകഴ്ത്തുന്ന നടപടികള്‍ ഭരണഘനാവിഭാഗങ്ങളില്‍ നിന്ന്‌ ഉണ്ടായെന്നതിനാലാണ്‌.


പിന്നോക്കക്കാര്‍ക്ക്‌ കേരളത്തില്‍ സംവരണം കിട്ടിയിട്ട്‌ ആറുപതിറ്റാണ്ടായി. മദ്രാസ്‌ സംസ്ഥാനത്ത്‌ 1938 ല്‍ തന്നെ സംവരണം വന്നു. എന്നാല്‍ അനുഛേദം 340 പ്രകാരമുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. ഒടുവില്‍ മൊറാര്‍ജിദേശായി ബി.പി.മണ്ഡലിനെ നിയമിച്ചു. അതിനുമുന്‍പ്‌ കാക്കാകലേക്കര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ മണ്ണായി. കിട്ടിയ റിപ്പോര്‍ട്ട്‌ ചിതലരിച്ചു. തുടര്‍ഭരണഘടനാനടപടികളും ഉണ്ടായില്ല. 1989 ല്‍ പ്രധാനമന്ത്രിയായ വി.പി. സിംഗ്‌ റിപ്പോര്‍ട്ടിലെ ഉദ്യോഗസ്ഥസംവരണം അര്‍ഹതപ്പെട്ടതിലും കുറച്ച്‌ അതായത്‌ 27% കേന്ദ്രസര്‍വ്വീസില്‍ ഏര്‍പ്പാടാക്കി. അതിനുകാരണം സുപ്രീംകോടതിവിധിയായിരുന്നു. 50% ല്‍ കൂടുതല്‍ സംവരണം പാടില്ല. ബഹളമായി. വി.പി. സിംഗിനെ 1990 ല്‍ സംഘപരിവാറും സര്‍ക്കാരിനെ പിന്‍താങ്ങിയവരും കൂടി മറിച്ചിട്ടു. ദിനേശ്‌ ഗോസ്വാമിയെന്ന നിരപരാധിയുടെ പുറത്ത്‌ പെട്രോളൊഴിച്ച്‌ രക്തസാക്ഷിയെ ഉണ്ടാക്കി.

 

മരണമൊഴിയില്‍ ദിനേശ്‌ ഗോസ്വാമി താന്‍ ആത്മഹത്യാശ്രമം നടത്തിയതല്ലെന്നും തന്നെ പെട്രോളൊഴിച്ച്‌ കത്തിച്ചതാണെന്നും മരണമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേട്ടിനോടുപറഞ്ഞു. ഇടയ്ക്കുവന്നുകയറിയിരുന്ന വൃദ്ധ യുവതുര്‍ക്കി ചന്ദ്രശേഖറോ പിന്‍മുറക്കാരോ നടപടി എടുത്തില്ല. മണ്ഡല്‍ റിപ്പോര്‍ട്ട്‌ പ്രകാരമുള്ള ഉന്നതവിദ്യാഭ്യാസ സംവരണം അര്‍ജ്ജുന്‍സിംഗ്‌ എന്ന മാനവശേഷി മന്ത്രിയുടെ ഒറ്റവാശിക്ക്‌ ഭരണഘടനയില്‍ 93-ാ‍ം ദേഭഗതിപ്രകാരം അനുഛേദം 15ല്‍ ഉപവകുപ്പ്‌ 5 എഴുതി ചേര്‍ത്ത്നടപ്പാക്കിക്കാന്‍ നോക്കിയപ്പോള്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലെ അധ്യാപകരും ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും പണിമുടക്കും പഠിപ്പുമുടക്കും നടത്തി നിരവധി രോഗികളെ കൊന്നു. പണിമുടക്കിയവരോട്‌ ഉദാരസമീപനമായിരുന്നു എല്ലാവര്‍ക്കും. പണിമുടക്കിനുനേതൃത്വം നല്‍കിയ സ്ഥാപനമേധാവിക്ക്‌ വീരപരിവേഷമായിരുന്നു.

 

പിന്നോക്കക്കാരനോ, ദളിതനോ ആയിരുന്നെങ്കില്‍ ഐ.പി.സി. 302 ന്‌ ഇപ്പോള്‍ തൂക്കുപുള്ളിയായി കഴിഞ്ഞേനേ! അനുഛേദം 15(5) ചോദ്യംചെയ്ത്‌ ഹര്‍ജിവന്നപ്പോള്‍ കോടതി പറഞ്ഞത്‌ എല്ലാവരും പിന്നോക്കക്കാരാവാന്‍ മത്സരിക്കുന്നു എന്നാണ്‌. ഒടുവില്‍ ക്രീമിലെയര്‍� തത്വം ഉള്‍പ്പെടുത്തി സംവരണം നടപ്പാക്കി. ഭരണഘടനയിലില്ലാത്ത ക്രീമിലെയര്‍ ഫലത്തില്‍ സംവരണം ഇല്ലാതാക്കുന്നു. ഇതാണ്‌ �ക്രീമിലെയര്‍� ഉപജ്ഞാതാക്കളുടെ ബുദ്ധി. പട്ടികജാതിക്കാര്‍ക്ക്‌ ക്രീമിലെയര്‍ വേണമെന്നകോടതി വിധി മറിമടക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ്‌ നിയമമുണ്ടാക്കി അവരെ രക്ഷപ്പെടുത്തി. പിന്നോക്കക്കാരെ രക്ഷിക്കാന്‍ ആരുണ്ട്‌? ക്രീമിലെയറിന്റെ സാക്ഷാല്‍ ഉപജ്ഞാതാവ്‌ ഇ.എം.ശങ്കരന്‍ നമ്പൂതിരിയാണ്‌. സംവരണം സാമ്പത്തികോന്നമനത്തിനാണെന്നൊരു ശക്തമായ വാദം നിരത്തുന്നത്‌ കുടിലതന്ത്രമാണ്‌. അധികാരത്തിലെ പങ്കാണ്‌ സംവരണം. ഈ പ്രമാണം ജുഡീഷ്യറിയിലുടെ അട്ടിമറിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞതിന്റെ തെളിവാണ്‌ ഭരണഘടനയില്‍ പറയാത്ത ക്രീമിലെയര്‍.

 

ഇന്ത്യന്‍ ഭരണഘടന അതിന്റെ ആയുസ്സിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്‌. ഭരണഘടനാവ്യവസ്ഥകളുടെ നഗ്നമായ ലംഘനം പൗരനല്ല നടത്തുന്നത്‌. അധികാരസ്ഥാനങ്ങളിലിരിയ്ക്കുന്നവരാണ്‌ അതുചെയ്യുന്നത്‌. അതുകൊണ്ടാണ്‌ ഡല്‍ഹി ഹൈക്കോടതി വിധിവന്നപ്പോള്‍ പലരും തല ഒട്ടകപക്ഷിയെപ്പോലെ പൂഴ്ത്തിനില്‍ക്കുന്നത്‌. പ്രശ്നം ജുഡീഷ്യറി വേഴ്സസ്‌ ആര്‍.ടി.എ എന്നാണ്‌ ചിലര്‍ പറയുന്നത്‌. ഒന്നുകൂടി ആവര്‍ത്തിക്കുന്നു. ഈ രാജ്യം എങ്ങനെ രക്ഷപ്പെടും!

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls