| പൊലീസ് കസ്റ്റഡിയിലെടുത്ത ദളിതന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു |
|
പാരിപ്പള്ളി ഏഴിപ്പുറം ഊന്നിന്‍മൂട് വിള വീട്ടില്‍ പൊടിയന്റെ മകന്‍ രാജനെ(40)യാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. പാരിപ്പള്ളി ജംഗ്ഷനില്‍ ചെരുപ്പുകുത്തി ഉപജീവനം നടത്തിവന്ന രാജന്‍ രണ്ടുമാസം മുമ്പാണ് പൊലീസ് പിടിയിലാകുന്നത്. ഇദ്ദേഹത്തോടൊപ്പം അറസ്റ്റുചെയ്ത മറ്റ് രണ്ട്പേരും പിഴയടച്ച് കേസ്സില്‍ നിന്ന്ഒഴിവായിരുന്നു. പണം അടയ്ക്കാനില്ലാത്തത് മൂലം രാജനെതിരെ പറവൂര്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചു. ആദ്യതവണത്തെ വാറണ്ട് മടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രാവിലെ ഒമ്പതു മണിയോടെ പാരിപ്പള്ളി ജംഗ്ഷനില്‍ നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി.
കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ഇയാളെ ജില്ലാ ജയിലിലടച്ചു. രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം രാജന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും, പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച ഇയാള്‍ പുലര്‍ച്ചേ നാലുമണിയോടെ മരിക്കുകയായിരുന്നു. മരണസമയത്ത് രാജന്റെ നെറ്റിയില്‍ മുറിവ് ഉണ്ടായിരുന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ജില്ലാ ജയിലിലെത്തുന്ന പ്രതികള്‍ക്ക് പിന്നാലെ പണവുമായി ബന്ധുക്കളെത്തിയില്ലെങ്കില്‍ കൊടിയ മര്‍ദ്ദനമേല്‍ക്കേണ്ടിവരുമെന്ന ആരോപണം നിലനില്‍ക്കവെയാണ് രാജന്റെ ദുരൂഹസാഹചര്യത്തിലുള്ള മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെയിട്ടുണ്ട്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊല്ലം: മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വച്ചെന്നുപറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് സമുദായാംഗം പിഴയൊടുക്കാനില്ലാതെ റിമാന്‍ഡിലായ ശേഷം കൊല്ലം ജില്ലാ ജയിലിനുള്ളില്‍ മരിച്ച നിലയില്‍.
-°C 