മുഖ്യമന്ത്രിയുടെ വിലാപങ്ങള്‍ കേരള ജനത സ്വീകരിക്കില്ല: ചെന്നിത്തല

Imageതിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയും മറ്റും ആക്രമണങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി

തന്നെ സമ്മതിച്ചിരിക്കുകയാണെന്ന്‌  കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല.  മുഖ്യമന്ത്രിക്ക്‌ ഇത്‌ പറയാന്‍ അവകാശമില്ല. മുഖ്യമന്ത്രിയുടെ വിലാപങ്ങള്‍ കേരള ജനത സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി തന്നെ പരാതിക്കാരനായ അവസ്ഥയാണ്‌ കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്വട്ടേഷന്‍-ഗുണ്ട-മാഫിയ-പോലിസ്‌-ഭരണമുന്നണി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ജെ എസ്‌ എസ്‌ ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിന്ന നേതാവായ ഗൗരിയമ്മയെ പോലും ഉപവാസ സമരത്തിന്‌ പ്രേരിപ്പിക്കാനുണ്ടായ സാഹചര്യം കേരളത്തിലുണ്ടായി എന്നത്‌ നിര്‍ഭാഗ്യകരമാണ്‌. കേരളം ഇന്ന്‌ പുകയുന്ന ഒരു അഗ്നിപര്‍വ്വതമാണ്‌. മനുഷ്യജീവന്‌ ഇവിടെ ഒരു വിലയുമില്ലാത്ത അവസ്ഥയായിരിക്കുകയാണ്‌.

ഒരു കാലത്തുമുണ്ടാകാത്ത ഗുണ്ട അക്രമണങ്ങളാണ്‌ സംസ്ഥാനത്ത്‌ ഉണ്ടാകുന്നത്‌. വടക്കേ ഇന്ത്യയിലെ ചമ്പല്‍കൊള്ളക്കാരെപോലും നാണിപ്പിക്കുന്ന രീതിയിലാണ്‌ കേരളത്തില്‍ ആക്രമണങ്ങള്‍ നടക്കുന്നത്‌. സംസ്ഥാനത്ത്‌ സര്‍ക്കാറുണ്ടോയെന്ന സംശയം വര്‍ധിക്കുകയാണ്‌. ഭരണത്തിന്റെ തണലിലാണ്‌ ഗുണ്ട സംഘങ്ങള്‍ വിലസുന്നത്‌. സംസ്ഥാനത്തെ പോലിസിന്റെ കൈയ്യില്‍ വിലങ്ങിട്ടിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപെടുത്തി. സംസ്ഥാനത്ത്‌ ആര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന്‌ ഉപവാസസമരം നടത്തുന്ന കെ ആര്‍ ഗൗരിയമ്മ ആരോപിച്ചു. രാവിലെ പുറത്തിറങ്ങിയാല്‍ വൈകിട്ട്‌ തിരിച്ചെത്തുമോയെന്ന്‌ ഉറപ്പില്ല.
മുദ്രാവാക്യം വിളിക്കുന്നത്‌ മാത്രമാണ്‌ ഭരണമെന്ന്‌ ഭരണമുന്നണിക്കാര്‍ വിചാരിക്കരുത്‌. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്ന്‌ സത്യപ്രതിഞ്ജ ചെയ്തവര്‍ അത്‌ പാലിക്കണമെന്നും ഗൗരിയമ്മ പറഞ്ഞു.

23 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ഗൗരിയമ്മ ഉപവാസസമരം നടത്തുന്നത്‌. ജെ എസ്‌ എസ്‌ നേതാക്കളായ അഡ്വ. രാജന്‍ബാബു, കെ കെ ഷാജു എം എല്‍ എ, ഉമേഷ്‌ ചള്ളിയില്‍, എ വി താമരാക്ഷന്‍, ഡി സി സി പ്രസിഡന്റ്‌ വി എസ്‌ ശിവകുമാര്‍, മുസ്ലീം ലീഗ്‌ നേതാക്കളായ അബ്ബാസ്‌ സേഠ്‌, ബീമാപള്ളി റഷീദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls