ധനമന്ത്രി രാഷ്ട്രീയ ലക്ഷ്യത്തോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കെ വി തോമസ്‌

Imageകൊച്ചി: അരിയും ഗോതമ്പും മറിച്ചുവിറ്റ സംഭവവുമായി ബന്ധപ്പെട്ടു ധനമന്ത്രി തോമസ്‌ ഐസക്കിന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വച്ചുള്ളതും കാര്യം മനസിലാക്കാതെയുമാണെന്ന്‌ കേന്ദ്രസഹമന്ത്രി കെ വി തോമസ്‌. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്‌ തോമസ്‌ ഐസക്‌ ശ്രമിക്കുന്നത്‌.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെക്കുറിച്ചു വ്യക്തമായി പഠിക്കാതെയാണു തോമസ്‌ ഐസക്‌ പ്രതികരിക്കുന്നത്‌. വില കൂടുതലായതിനാല്‍ അരി എടുക്കാനാവില്ലെന്ന തരത്തിലുള്ള പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌.സി എം സ്റ്റീഫന്‍ അനുസ്മരണ ചടങ്ങ്‌ ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കെ വി തോമസ്‌. കേന്ദ്രസര്‍ക്കാര്‍ ഓപ്പണ്‍മാര്‍ക്കറ്റ്‌ സെയില്‍സ്‌ സ്കീം സംവിധാനത്തിലുടെ ധാന്യങ്ങള്‍ വില്‍പന നടത്തുന്നത്‌ കൂടിയവിലക്കാണ്‌. താങ്ങുവിലയേക്കാള്‍ ഉയര്‍ന്ന വില ഈടാക്കിയാണ്‌ ഇത്തരത്തിലുള്ള വില്‍പന. സധാരണഗതിയില്‍ ടെണ്ടര്‍ ക്ഷണിച്ചു മാത്രമെ ഇങ്ങനെ വില്‍പന നടത്താറുള്ളുവെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.


എന്നാല്‍ സംസ്ഥാനത്തിന്‌ അരിയും ഗോതമ്പും നല്‍കിയത്‌ ഈ സ്കീം പ്രകാരമല്ല. സിവില്‍ സപ്ലൈസ്‌ കോര്‍പറേഷന്‍ നവംബര്‍ 19നാണ്‌ ഇതുസംബന്ധിച്ച പത്രക്കുറിപ്പ്‌ പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. തെളിവുകളുടെ അടിസ്ഥാനത്തില്‍മാത്രമാണ്‌ താന്‍ ആരോപണം ഉന്നയിക്കുന്നത്‌. എ.പി.എല്‍ വിഭാഗക്കാര്‍ക്കുള്ള അരി വിഹിതം കേരളം എടുക്കാതിരുന്നതിനെതുടര്‍ന്നാണ്‌ കഴിഞ്ഞ നവംബറില്‍ വിഹിതം വെട്ടികുറച്ചത്‌. വെട്ടികുറച്ച വിഹിതം പുനസ്ഥാപിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന്‌ പലപ്പോഴായി അരിവിഹിതം വര്‍ധിപ്പിച്ചിട്ടുണ്ടെന്നന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.


സി എം സ്റ്റീഫന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്റ്റീഫന്‍ സ്മാരക പുരസ്ക്കാരം കെ.പി.സി.സി മുന്‍ പ്രസിഡന്റ്‌ തെന്നലബാലകൃഷ്ണപിള്ളക്ക്‌ കെ വി തോമസ്‌ നല്‍കി. എച്ച്‌.എം.എസ്‌ ദേശീയ പ്രസിഡന്റ്‌ തമ്പാന്‍തോമസ്‌ സ്റ്റീഫന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജസ്റ്റിസ്‌ നാരായണകുറുപ്പ്‌ സംസാരിച്ചു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls