| ഇന്ത്യയുടെ പുത്തന്‍ പ്രതീക്ഷകള്‍ |
|
ഹെന്‍ട്രി ഓസ്റ്റിന്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യ സമ്മിശ്ര സാമ്പത്തിക നയങ്ങളാണ് ഏറ്റെടുത്തത്. ഒന്നാം ലോകമെന്ന് വിശേഷിപ്പിക്കപ്പട്ട മുതലാളിത്ത രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങളും രണ്ടാം ലോകമെന്ന് വിശേഷിപ്പിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങളും പൂര്‍ണമായി ഉള്‍ക്കൊള്ളാതെ രണ്ട് സാമ്പത്തിക നയങ്ങളിലേയും അംശങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് ഇന്ത്യയുടെ നയം രൂപപ്പെടുത്തിയത്. പ്രായോഗികതലത്തില്‍ പക്ഷേ, പൊതുമേഖലയില്‍ ഊന്നിയും പഞ്ചവര്‍ഷ പദ്ധതികളിലൂടെയും സോഷ്യലിസ്റ്റ് നയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന സാമ്പത്തിക നയങ്ങളാണ് ഇന്ത്യ സ്വീകരിച്ചത്. 3-ാം ലോക രാജ്യമെന്ന വിശേഷണത്തില്‍ ഇന്ത്യ അറിയപ്പെട്ട ആ കാലഘട്ടത്തില്‍ ആവശ്യത്തിന് വിദേശനാണയ ശേഖരമോ കയറ്റുമതിയോ സാമ്പത്തിക ശക്തിയോ ഇന്ത്യയ്ക്കുണ്ടായിരുന്നില്ല. വളര്‍ന്നുപെരുകുന്ന ഒരു ജനതയ്ക്ക് ആവശ്യത്തിന് ഭക്ഷണമൊരുക്കുക എന്നതുതന്നെ അന്നത്തെ വലിയ വെല്ലുവിളിയായിരുന്നു.
അമ്പതുകളില്‍ അമേരിക്കയുടെ ദാനമായി ലഭിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കായി ഇന്ത്യക്കാര്‍ കാത്തിരുന്ന ഒരു സ്ഥിതിയുണ്ടായിരുന്നു. ബള്‍ഗര്‍ ഗോതമ്പും അമേരിക്കന്‍ പാല്‍പ്പൊടിയുമെല്ലാം നമ്മുടെ ഗ്രാമങ്ങളെ പട്ടിണി മരണങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തിയിരുന്നു. ഹരിത വിപ്ലവത്തോടുകൂടി നമുക്ക് ഭക്ഷ്യസുരക്ഷ കൈവരിക്കുവാനായി. ഇന്ന് പൊതുവിതരണ സമ്പ്രദായത്തിലൂടെ ഇന്ത്യയിലെ ഓരോ കുടുംബത്തിനും ഭക്ഷണം കൊടുക്കുവാനുള്ള ശേഖരം കേന്ദ്ര പൂളിലുണ്ട്. (ഈ വര്‍ഷംതന്നെ 204.3 ലക്ഷം ടണ്‍ അരിയും 331.22 ലക്ഷം ടണ്‍ ഗോതമ്പും കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ചുകഴിഞ്ഞു. മൊത്തം 446 ലക്ഷം ടണ്ണാണ് പൊതുവിതരണത്തിന് ആവശ്യമായി വരിക.)
പൊതുമേഖലയിലൂന്നിയ വികസനത്തിനാണ് രാജ്യം പ്രാധാന്യം കൊടുത്തത്. സ്വകാര്യ മേഖലയുടെമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ലൈസന്‍സുകളുടെ പേരിലും ക്വാട്ടകള്‍വഴിയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. 80കളുടെ അവസാനത്തോടെ 2-ാം ലോകമെന്ന് വിശേഷിപ്പിച്ചിരുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ തകരുകയും അവര്‍ മുതലാളിത്ത വ്യവസ്ഥയിലേക്ക് ചേക്കേറുകയും ചെയ്തതോടുകൂടി ഇന്ത്യയുടെ സാമ്പത്തിക നയങ്ങളും പുനരവലോകനം ചെയ്യേണ്ടതായിട്ടുവന്നു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

സാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹിക പുരോഗതിക്കും മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ആവിഷ്കരിച്ച വിവിധ പദ്ധതികളെക്കുറിച്ച് 
-°C 