ഫ്രഞ്ച്‌ സംവിധായകന്‍ എറിക്‌ റോഹ്മര്‍ അന്തരിച്ചു

Imageപാരിസ്‌: വിശ്വപ്രസിദ്ധ ഫ്രഞ്ച്‌ സിനിമാ സംവിധായകന്‍ എറിക്‌ റോഹ്മര്‍(89) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ പാരീസിലെ ഒരു ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യമെന്ന്‌ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ

നിര്‍മ്മാതാവ്‌ മാര്‍ഗററ്റ്‌ മെനഗോസാണ്‌ മാധ്യമങ്ങളെ അറിയിച്ചത്‌. വേറിട്ട ശൈലി സിനിമയില്‍ കൊണ്ടുവരുകയും അത്‌ രാജ്യാന്തര തലത്തില്‍വരെ ഏറെ ശ്രദ്ധ നേടിയെടുക്കുയും ചെയ്ത വ്യക്തിയാണ്‌ എറിക്‌. അറുപതുകളില്‍ ജീന്‍ ലൂക്‌ ഗൊദാര്‍ദ്‌ ഫ്രാന്‍സിസ്കോ ടൂഫ്രോ എന്നിവര്‍ക്കൊപ്പം ഫ്രഞ്ച്‌ സിനിമയില്‍ ദൃശ്യഭാഷയുടെ പുതിയ വഴി തീര്‍ത്തിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രമാണ്‌ റൊമാന്‍സ്‌ ഓഫ്‌ അസ്ട്രി ആന്‍ഡ്‌ സെലാഡണ്‍. ചിത്രങ്ങളിലൂടെ ഏറെ രാജ്യാന്തര പുരസ്കാരങ്ങളും എറിക്കിനെ തേടിയെത്തി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls