മലയാളിയാണെന്ന ഓര്‍മ്മ വേണം

മൂന്ന്‌ ഉപതെരഞ്ഞെടുപ്പ്‌ മണ്ഡലങ്ങളിലും ചെന്ന്‌ ഇത്‌ ഇടതുസര്‍ക്കാരിന്റെ ഗുണമേന്മ അളക്കുന്ന ഇലക്ഷനാണെന്ന്‌ ഊറ്റം കൊണ്ടതും വീമ്പടിച്ചതും ഇടതുനേതാക്കള്‍ തന്നെയായിരുന്നു.

1977 ല്‍ നൂറ്റിപതിനൊന്ന്‌ സീറ്റുമായി അധികാരത്തിലെത്തിയ കെ.കരുണാകരന്‌ രാജന്‍ കേസുമായി ബന്ധപ്പെട്ട്‌ മാസം തികയും മുമ്പെ രാജിവെക്കേണ്ടി വരികയും എ.കെ.ആന്റണി മുഖ്യമന്ത്രിയാവുകയും ചെയ്തു. അക്കാലത്ത്‌ കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നും പതിനായിരത്തിലേറെ വോട്ടിന്‌ ജയിച്ചിട്ടും ഭൂരിപക്ഷം കുറഞ്ഞിരിക്കുന്നു, അതിനാല്‍ യു.ഡി.എഫ്‌ രാജിവെക്കണമെന്ന്‌ പറഞ്ഞ്‌ സമരം ചെയ്തവരാണ്‌ ഈ മാര്‍ക്സിസ്റ്റുകാര്‍. വി.എസ്‌.മുഖ്യനായശേഷം നടന്ന എത്രയോ തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പുകളില്‍ നിരന്തരം സി.പി.എം തോറ്റുകൊണ്ടേ ഇരിക്കുന്നു; പാര്‍ലിമെന്റ്‌ ഇലക്ഷനില്‍ 20 ല്‍ 17 സീറ്റും അവര്‍ക്ക്‌ നഷ്ടപ്പെട്ടു. ആന്റണി ചെയ്തതുപോലെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ഒരു സ്ഥാനമാറ്റത്തിന്‌ പോലും തയ്യാറായില്ല. ഇപ്പോള്‍ ഈ മൂന്നിടത്തും ദയനീയ തോല്‍വിക്കു പുറമെ ബംഗാളില്‍ നിന്നും സി.പി.എമ്മിനെ തുടച്ചുനീക്കുമ്പോഴും ഞങ്ങള്‍ക്ക്‌ ജനപിന്തുണ വര്‍ദ്ധിക്കുകയാണെന്ന്‌ വാദിക്കുന്ന മാര്‍ക്സിസ്റ്റുകള്‍ കുറഞ്ഞപക്ഷം തങ്ങള്‍ മലയാളികളാണെന്ന ഓര്‍മ്മയെങ്കിലും വേണം.

കുഞ്ഞഹമ്മദ്‌;

പട്ടാമ്പി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls