|
കോമണ്‍വെല്‍ത്ത് സ്പീക്കര്‍മാരുടെ സമ്മേളനം ഇന്ന് |
|
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് സ്പീക്കര്‍മാരുടെ സമ്മേളനം ഇന്ന് വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇന്ന് ഉല്‍ഘാടനം ചെയ്യും. മൂന്ന് ദിവസം സമ്മേളനം നീണ്ടു നില്‍ക്കും.
പാക്കിസ്ഥാന്‍ ഉള്‍പ്പെടെ 42 രാജ്യങ്ങളില്‍ നിന്നുള്ള സഭാധ്യക്ഷ�ാരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 34 നിയമസബാ അധ്യക്ഷന്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കും. 250 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ മുന്നോടിയായി ഇന്നലെ സ്പീക്കര്‍ മീര കുമാറിന്റെ അദ്ധ്യക്ഷതയില്‍ സമ്മേളന സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. സമ്മേളനത്തോട് അനു ബന്ധിച്ചുള്ള ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ചുള്ള പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. ഈ പ്രദര്‍ശനം സ്പീക്കര്‍ മീരകുമാര്‍ ഉദ്ഘാടനം ചെയ്യും. പാര്‍ലമെന്റ് പ്രവര്‍ത്തനത്തില്‍ സ്പീക്കറുടെ പങ്ക് ഉള്‍പ്പെടെ മൂന്ന് വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
|