| ബി എസ് എന്‍ എല്‍ 3 ജി സര്‍വീസിന് തുടക്കം;ഇനി പരസ്പരം കണ്ട് വിളിക്കാം |
|
കണ്ണൂരിലും കോഴിക്കോട്ടും ഇന്നലെ ആരംഭിച്ച ഈ സേവനം ഈ മാസം തന്നെ സംസ്ഥാനത്തുടനീളം വ്യാപിക്കും.ബി എസ് എന്‍ എല്‍ മാത്രമാണ് ഇപ്പോള്‍ കേരളത്തില്‍ മൂന്നാം തലമുറ മൊബെയില്‍ സര്‍വ്വീസ് ആരംഭിച്ചിട്ടുള്ളത് മറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഇതുവരെ 3 ജി സ്പെക്ട്രം അനുവദിച്ച് കിട്ടിയിട്ടില്ല. നിലവിലുള്ള മൊബെയില്‍ സര്‍വീസുകള്‍ രണ്ടാം തലമുറയില്‍പെടുന്നതാണ്. ജനങ്ങളുടെ ഇടയില്‍ പുതിയ ഒരു കമ്മ്യൂണിക്കേഷന്‍ വിപ്ലവത്തിന് തുടക്കം കുറിക്കുന്നതാണ് 3 ജി സേവനം. മൊബെയില്‍ ഫോണ്‍ സേവനരംഗത്ത് എല്ലാ വിധത്തിലുമുള്ള മികവും 3 ജി സര്‍വീസ് നല്‍കും. 3 ജി യിലെ ഫോണ്‍ സംഭാഷണം 2 ജി യെ അപേക്ഷിച്ച് ശബ്ദ മികവുള്ളതായിരിക്കും. മള്‍ട്ടീമീഡിയ സര്‍വ്വീസ് വളരെ സൗകര്യപൂര്‍വ്വം ഉപയോഗിക്കുവാന്‍ സാധിക്കും. മൊബെയില്‍ ഫോണില്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം ഉയര്‍ന്ന വേഗതയിലുള്ള ഇന്റര്‍നെറ്റ് സൗകര്യം 3 ജി കണക്ഷനിലൂടെ ലഭിക്കും.
ഒരു ഉപഭോക്താവിന് ദൂരെയുള്ള ആളിനോട് കണ്ടുകൊണ്ട് സംസാരിക്കുന്നതിനുള്ള വീഡിയോ കോള്‍ സൗകര്യവും, വീഡിയോ ക്ലീപ്പുകള്‍ തത്സമയം വീക്ഷിക്കുന്നതിനുള്ള സൗകര്യവും ലഭിക്കും. സഞ്ചാര വേളകളില്‍ തങ്ങളുടെ ഇ മെയില്‍ തുറക്കുന്നതിനും അയക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. ഓഫീസ് സംബന്ധമായ ഡാറ്റകള്‍ അനായാസേന അയക്കുകയും സ്വീകരിക്കുകയും ചെയ്യും. പത്രപ്രവര്‍ത്തകര്‍ക്ക് സംഭവങ്ങളുടെയും ഇന്റര്‍വ്യൂവുകളുടേയും തത്സമയ സംപ്രേഷണം, പത്രമോഫീസുകളിലേക്കോ ടീവി സ്റ്റുഡിയോക്കളിലേക്കോ, ചെയ്യുന്നതിനും 3 ജി യിലൂടെ സാധിക്കും. ഇവയ്ക്കെല്ലാം പുറമെ പത്ത് പേര്‍ വരെ ഉള്‍പ്പെടുന്ന വീഡിയോ കോണ്‍ഫറന്‍സിങ്ങ്, മൊെബെല്‍ ടി വി സൗകര്യം, ഒാണ്‍ലൈന്‍ ഗെയിമിങ്ങ് മുതലായ സൗകര്യങ്ങളും 3 ജി ലഭ്യമാക്കും.
നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് 3 ജി യിലേക്ക് മാറുന്നതിന് അപേക്ഷിക്കാം. നിലവിലുള്ള സിംകാര്‍ഡ് ഉപയോഗിച്ച് തന്നെ ടെലിഫോണ്‍ നമ്പര്‍ മാറ്റമില്ലാതെ ഇതിന് സാധിക്കും. പുതിയ അപേക്ഷ കര്‍ക്ക് പ്രീപെയ്ഡായോ പോസ്റ്റ് പെയ്ഡായോ 3 ജി കണക്ഷന്‍ എടുക്കാവുന്നതാണ്. ഉപയോഗിക്കുന്ന മൊബെയില്‍ സെറ്റില്‍ 3 ജി സൗകര്യം ഉണ്ടായിരിക്കണമെന്ന് മാത്രം.
പോസ്റ്റ് പെയ്ഡില്‍ തിരഞ്ഞെടുക്കുവാന്‍ പ്ലാന്‍ 99, 225, 325, 525, 725, 1500 എന്നീ പ്ലാനുകളുണ്ട്. ത്രീ ജി സേവനം ചൂഷണം ചെയ്യപ്പെടാനും സാധ്യതകളേറെയാണ്. അതു കൊണ്ടു തന്നെ മൊബെയില്‍ ലഹരി തലക്കു കയറുമ്പോഴും മറക്കാതിരിക്കുക, ത്രീ ജി സെറ്റുകളിലെ ക്യാമറ തുറന്നിരിക്കുകയാണെന്ന്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

കണ്ണൂര്‍: മൊബെയില്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്ക് ഇനി പരസ്പരം കണ്ട് സംസാരിക്കാം. കേരളത്തിലാദ്യമായി 3 ജി എന്നറിയപ്പെടുന്ന മൂന്നാം തലമുറ മൊബെയില്‍ സര്‍വ്വീസിന് തുടക്കമായി.
-°C 